പി എസ് സി ഉദ്യോഗാര്‍ഥികളുടെ സമരപ്പന്തലിലേക്ക് രാഹുല്‍ ഗാന്ധി എംപിയെ എത്തിക്കാനൊരുങ്ങി കോണ്‍ഗ്രസ് നേതാക്കള്‍
കൊച്ചി : സെക്രട്ടേറിയറ്റിനു മുന്നിലെ പി എസ് സി ഉദ്യോഗാര്‍ഥികളുടെ സമരപ്പന്തലിലേക്ക് രാഹുല്‍ ഗാന്ധി എംപിയെ എത്തിക്കാനുള്ള ഒരുക്കത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ഐശ്വര്യ കേരള യാത്രയുടെ സമാപന സമ്മേളനത്തിന് രാഹുല്‍ ഗാന്ധി തിരുവനന്തപുരത്ത് എത്തുന്നുണ്ട്. ഈ സമയം സമരപ്പന്തലിലേക്കു കൂടി അദ്ദേഹത്തെ എത്തിക്കുന്നതിനാണ് ശ്രമം. എംപിയെ സമരക്കാര്‍ക്കിടയില്‍ എത്തിക്കുന്നതിനുള്ള ചര്‍ച്ചകള്‍ യുഡിഎഫ് നേതാക്കളുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നുണ്ട്.
ചൊവ്വാഴ്ച വൈകുന്നേരമാണ് ശംഖുമുഖം കടപ്പുറത്ത് ഐശ്വര്യ കേരള യാത്രയുടെ സമാപന സമ്മേളനം. ഇതിനായി രാഹുല്‍ രാവിലെതന്നെ തിരുവനന്തപുരത്തെത്തുമെന്നാണ് അറിയുന്നത്. അതേസമയം ഉദ്യോഗാര്‍ഥികളുമായി കഴിഞ്ഞ ദിവസം അഡീഷനല്‍ ചീഫ് സെക്രട്ടറിയും എഡിജിപിയും ചര്‍ച്ച നടത്തിയെങ്കിലും സമരം അവസാനിപ്പിക്കാം എന്ന നിലപാടിലേക്ക് എത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി എത്തുന്നത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ചര്‍ച്ചയിലെ തീരുമാനങ്ങള്‍ ഉത്തരവായി പുറത്തിറങ്ങും വരെ സമരം തുടരുന്നതിനാണ് ഉദ്യോഗാര്‍ഥികളുടെ തീരുമാനം.
ആപ് ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക
https://play.google.com/store/apps/details?id=com.ebmnews
ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം
https://facebook.com/ebmnewsmalayalam
ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക
https://www.youtube.com/c/EBMNewsMalayalam?sub_confirmation=1
Comments are closed.