EBM News Malayalam

രാഹുൽ ​ഗാന്ധി തമിഴ്നാട്ടില്‍ എത്തുന്നു

വരാനിരിക്കുന്ന തമിഴ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പിന് മുന്നോടിയായി കോൺ​ഗ്രസ് എം.പി രാഹുൽ ​ഗാന്ധി തമിഴ്നാട്ടിലെത്തുന്നു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് ശ​നി​യാ​ഴ്ച തു​ട​ക്കം കു​റി​ക്കുമെന്നാണ് റിപ്പോർട്ടുകള്‍.

ഈ മാസം 23ന് ​കോ​യ​മ്പ​ത്തൂ​രി​ലെ​യും തി​രു​പ്പൂ​രി​ലെ​യും തെ​ര​ഞ്ഞെ​ടു​പ്പു മീ​റ്റിം​ഗു​ക​ളി​ൽ പ​ങ്കെ​ടു​ത്തു​കൊ​ണ്ട് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം രാ​ഹു​ൽ​ഗാ​ന്ധി നി​ർവ്വ​ഹി​ക്കും. ഈ​റോ​ഡി​ൽ പാ​ർ​ട്ടി​യു​ടെ ഒ​രു പൊ​തു​ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​മെ​ന്ന് രാ​ഹു​ൽ അ​റി​യി​ച്ചി​ട്ടു​ണ്ട്. കോ​ൺ​ഗ്ര​സ്-​ഡി​എം​കെ സ​ഖ്യ​മാ​ണ് ഇ​ത്ത​വ​ണ​യും മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​വു​ക. കഴിഞ്ഞ14ന് ​ജെല്ലി​ക്ക​ട്ട് കാ​ണാ​നും ക​ർ​ഷ​ക​ർ​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കാ​നും രാ​ഹു​ൽ എ​ത്തി​യി​രു​ന്നു. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള അടുത്ത സന്ദർശനം.

Comments are closed.