EBM News Malayalam

ഖത്തറിലെ ഹമദ് പോര്‍ട്ട് വഴി കടത്താന്‍ ശ്രമിച്ച പുകയില ഉത്പ്പന്നങ്ങള്‍ പിടികൂടി

ദോഹ: ഖത്തറിലെ ഹമദ് പോര്‍ട്ട് വഴി ഉപ്പ് പായ്ക്കറ്റുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച പുകയില ഉത്പ്പന്നങ്ങള്‍ പിടികൂടി. 274 ഉപ്പ് പായ്ക്കറ്റുകളിലായി 1644 കിലോഗ്രാം പുകയില ഉത്പ്പന്നങ്ങളാണ് ഇങ്ങനെ കടത്താന്‍ ശ്രമിച്ചത്. ഇവയുടെ വീഡിയോ ദൃശ്യങ്ങള്‍ അധികൃതര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.

നിരോധിത ഉത്പന്നങ്ങള്‍ രാജ്യത്തേക്ക് കൊണ്ടുവരാന്‍ ശ്രമിക്കരുതെന്നും പിടിയിലാവുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അറിയിച്ചു. ഇത്തരം കള്ളക്കടത്തുകള്‍ പിടികൂടാനുള്ള അത്യാധുനിക ഉപകരണങ്ങളും വിദഗ്ധ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരും സദാ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu

Comments are closed.