EBM News Malayalam

രാജസ്ഥാനില്‍ പെട്രോള്‍ വിലവര്‍ധനയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകരിച്ചു പ്രതിഷേധിച്ച കോമഡി കലാകാരനെതിരെ കേസ്

ജയ്പൂര്‍ : രാജസ്ഥാനിലെ ശ്രീഗംഗാനഗര്‍ ജില്ലയില്‍ പെട്രോള്‍ വിലവര്‍ധനയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകരിച്ചു പ്രതിഷേധിച്ച കോമഡി കലാകാരനെതിരെ കേസെടുത്തു. പെട്രോള്‍ വില 100 കടന്ന 16നാണ് ശ്യാം രംഗീല എന്ന കോമഡി കലാകാരന്‍ ജില്ലയിലെ ഒരു പെട്രോള്‍ പമ്പില്‍ ഇതിനെതിരെ പ്രതിഷേധിച്ചു വീഡിയോ ചിത്രീകരിച്ചത്. പെട്രോളിയം കമ്പനി നിര്‍ദേശിച്ചപ്രകാരം പെട്രോള്‍ ബങ്ക് ഉടമയുടെ പരാതിയിലാണു കേസ്.

സ്വതന്ത്ര ഇന്ത്യയില്‍ പെട്രോളിന് അതിന്റെ ശരിയായ മൂല്യം നേടിക്കൊടുക്കാന്‍ മറ്റൊരു സര്‍ക്കാരിനും കഴിഞ്ഞിട്ടില്ലെന്നും ഇപ്പോള്‍ മാത്രമാണ് അതു സാധ്യമായതെന്നും വീഡിയോയില്‍ പറയുന്നു. ഗംഗാനഗര്‍ ജില്ലയുടെ ആ നേട്ടം വൈകാതെ രാജ്യത്തിനാകമാനം അഭിമാനത്തിന് അവസരമാക്കി മാറ്റും. രാജ്യത്തിന്റെ നന്മയ്ക്കായാണ് 100 രൂപയ്ക്കു പെട്രോള്‍ വാങ്ങുന്നതെന്നും, വ്യക്തിയല്ല രാജ്യമാണു പ്രധാനമെന്നും മോദിയെ അനുകരിച്ചു വീഡിയോയില്‍ പറയുന്നു.

ഒടുവില്‍ ഏകമാര്‍ഗം ഇതെന്നു പറഞ്ഞു സൈക്കിളില്‍ യാത്ര തുടരുന്നതും വീഡിയോയിലുണ്ട്. 10 ലക്ഷത്തിലേറെ പേരാണു യുട്യൂബില്‍ രംഗീലയുടെ വീഡിയോ കണ്ടത്. കമ്പനിയോടു മാപ്പു പറഞ്ഞ പമ്പുടമ വിലക്കയറ്റിന്റെ വാര്‍ത്ത ചെയ്യാനെത്തിയ പത്രക്കാര്‍ എന്ന പേരിലാണു ശ്യാം രംഗീലയും സംഘവും എത്തിയതെന്നും അതിനാല്‍ എന്താണു ചിത്രീകരിച്ചതെന്നു കണ്ടിരുന്നില്ലെന്നും വ്യക്തമാക്കി. തന്റെ ചിത്രീകരണം മൂലം വിഷമം നേരിട്ടവരോടു മാപ്പു ചോദിക്കുന്നുവെന്നും എന്നാല്‍ വീഡിയോ പിന്‍വലിക്കാന്‍ തയ്യാറല്ലെന്നുമായിരുന്നു രംഗീല പ്രതികരിച്ചത്.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

 

Comments are closed.