EBM News Malayalam

സെപ്റ്റംബർ 21 ന് ഓപ്പോ റെനോ 4 എസ്ഇ അവതരിപ്പിക്കുമെന്ന് ഓപ്പോ

സെപ്റ്റംബർ 21 ന് ഓപ്പോ റെനോ 4 എസ്ഇ അവതരിപ്പിക്കുമെന്ന് ഓപ്പോ സ്ഥിരീകരിച്ചു. വരാനിരിക്കുന്ന സ്മാർട്ട്‌ഫോൺ ചൈനയിൽ വിപണിയിലെത്തും. റീട്ടെയിലർമാർ ഇതിനകം തന്നെ ഈ ഹാൻഡ്‌സെറ്റ് റിസർവേഷൻ എടുക്കാൻ തുടങ്ങി. ഓപ്പോ റെനോ 4 എസ്ഇയുടെ പ്രധാന സവിശേഷതകളും കമ്പനി ഇതിനോടകം വെളിപ്പെടുത്തി കഴിഞ്ഞു. ഓപ്പോ റെനോ 4 എസ്ഇയുടെ പ്രധാന സവിശേഷതകളിൽ 65W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയും ഒലെഡ് പാനലും ഉൾപ്പെടുന്നു.

ഓപ്പോയുടെ വെബ്‌സൈറ്റിൽ ഓപ്പോ റെനോ 4 എസ്ഇയുടെ ലോഞ്ച് തീയതി പ്രഖ്യാപിച്ചു. കമ്പനി പങ്കിട്ട ടീസർ പ്രകാരം, സെൽഫി ക്യാമറയ്ക്കായി ഫോണിന് മുകളിൽ ഇടത് മൂലയിൽ ഒരു പഞ്ച്-ഹോൾ കട്ടൗട്ട് വരുന്നു. ഈ സ്മാർട്ട്ഫോണിന്റെ ഇടതുവശത്ത് ഒരു വോളിയം റോക്കറും വലതുവശത്ത് ഒരു പവർ കീയും നിങ്ങൾക്ക് കാണുവാൻ സാധിക്കും. കൂടാതെ, ടീസർ 3.5 എംഎം ഓഡിയോ ജാക്ക്, യുഎസ്ബി-സി പോർട്ട്, ഫോണിൽ ഒരു സ്പീക്കർ എന്നിവ കാണിക്കുന്നു. ഓപ്പോ റെനോ 4 എസ്ഇ ഫാസ്റ്റ് ചാർജിങ് സവിശേഷതയുള്ള 4,300mAh ബാറ്ററിയുമായി വരുന്നു.

ഓപ്പോ റെനോ 4 എസ്ഇയ്‌ക്കായുള്ള ഒരു പ്രൊമോഷണൽ പോസ്റ്റർ അടുത്തിടെ ചൈനീസ് സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റായ വെയ്‌ബോയിലെ ഒരു ബ്ലോഗർ പങ്കിട്ടതായി ഗിസ്‌മോചൈന റിപ്പോർട്ട് ചെയ്തു. ചൈനീസ് ഗായകനും നടനുമായ വാങ് ജുങ്കായിയാണ് ഈ സ്മാർട്ട്ഫോൺ കാണിക്കുന്നത്. “സൂപ്പർ ഫ്ലാഷ് ചാർജ്, സൂപ്പർ ഫ്ലാഷ് ലൈറ്റ്” എന്ന് പോസ്റ്റർ പറയുന്നു. ഓപ്പോ റെനോ 4 എസ്ഇ ഡാർക്ക് ബ്ലൂ, ലൈറ്റ് ബ്ലൂ ഓപ്ഷനുകളിൽ ലഭ്യമാകുമെന്ന് റിപ്പോർട്ടുകൾ കാണിക്കുന്നു.

ചൈനയിൽ ഓപ്പോ റെനോ 4 എസ്ഇയുടെ 8 ജിബി + 128 ജിബി സ്റ്റോറേജ് മോഡലിന് സിഎൻ‌വൈ 2,599 (ഏകദേശം 27,900 രൂപ) വില വരുമെന്ന് ഒരു ചോർച്ച സൂചിപ്പിക്കുന്നു. ഓപ്പോ റെനോ 4 എസ്ഇ ഇപ്പോൾ കമ്പനി വെബ്‌സൈറ്റിൽ പട്ടികപ്പെടുത്തിയിരിക്കുന്നു.

ഓപ്പോ റെനോ 4 എസ്ഇയുടെ റീട്ടെയിൽ ലിസ്റ്റിംഗ് അനുസരിച്ച്, ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഈ ഹാൻഡ്‌സെറ്റ് 8 ജിബി + 128 ജിബി സ്റ്റോറേജ്, 8 ജിബി + 256 ജിബി സ്റ്റോറേജ് എന്നിനാഗനെ രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിൽ ലഭ്യമാണ്. സൂപ്പർ ഫ്ലാഷ് ബ്ലാക്ക്, സൂപ്പർ ഫ്ലാഷ് വൈറ്റ്, സൂപ്പർ ഫ്ലാഷ് ബ്ലൂ നിറങ്ങളിൽ ഇത് വിപണിയിൽ ലഭ്യമാകും.

റെനോ 4 എസ്ഇയുടെ മുമ്പത്തെ ചോർച്ച പ്രകാരം, 48 മെഗാപിക്സൽ മെയിൻ ഷൂട്ടർ, 8 മെഗാപിക്സൽ ക്യാമറ, 2 മെഗാപിക്സൽ ഷൂട്ടർ എന്നിവയുള്ള ട്രിപ്പിൾ ക്യാമറ സെറ്റപ്പ് ഈ സ്മാർട്ഫോണിൽ വരുന്നു. മുൻപിലായി 32 മെഗാപിക്സലിന്റെ ക്യാമറയും ഇതിലുണ്ടാകും. 180 ഹെർട്സ് ടച്ച് റെസ്പോൺസ് റേറ്റുള്ള 6.43 ഇഞ്ച് ഫുൾ എച്ച്ഡി + (1,080×2,400 പിക്‌സൽ) അമോലെഡ് ഡിസ്‌പ്ലേ ഈ ഫോണിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഓപ്പോ റെനോ 4 എസ്ഇ മീഡിയടെക് ഡൈമെൻസിറ്റി 720 SoC പ്രോസസറുമായി വരുമെന്ന് അഭ്യൂഹമുണ്ട്.

Comments are closed.