EBM News Malayalam

ഓണ്‍ലൈന്‍ റിലീസില്‍ തര്‍ക്കം : ഫിംലിം ചേംബര്‍ വിവിധ ചലച്ചിത്ര സംഘടനകളുടെ യോഗം വിളിച്ചു

കൊച്ചി: വിജയ് ബാബു നിര്‍മ്മിച്ച സൂഫിയും സുജാതയും ഒ.ടി.ടി. റിലീസിന് തീരുമാനിച്ചതോടെയുണ്ടായ ഓണ്‍ലൈന്‍ റിലീസിനെച്ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാന്‍ ഫിംലിം ചേംബര്‍ വിവിധ ചലച്ചിത്ര സംഘടനകളുടെ യോഗം വിളിച്ചു . ബുധനാഴ്ച കൊച്ചിയിലാണ് യോഗം വിളിച്ചിരിക്കുന്നത്. നിര്‍മ്മാതാക്കള്‍, വിതരണക്കാര്‍, തീയേറ്റര്‍ ഉടമകള്‍ എന്നിവരുടെ പ്രതിനിധികള്‍ പങ്കെടുക്കും.

അതേസമയം ഓണ്‍ലൈന്‍ റിലീസിന് ശ്രമിക്കുന്നവരുമായി ഭാവിയില്‍ സഹകരിക്കില്ലെന്ന് തീയേറ്റര്‍ ഉടമകള്‍ അറിയിച്ചിരുന്നു. അതേസമയം ഒ.ടി.ടി. റിലീസിന് തയ്യാറെടുക്കുന്ന നിര്‍മ്മാതാക്കള്‍ ഇക്കാര്യം സംഘടനയെ അറിയിക്കണമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചിത്രീകരണം പൂര്‍ത്തിയായതും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുന്നതുമായ 30 സിനിമകളുടെ നിര്‍മ്മാതാക്കള്‍ക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ കത്ത് അയച്ചിരുന്നു.

Comments are closed.