EBM News Malayalam

വണ്‍പ്ലസ് 8 5 ജി സ്മാര്‍ട്ട്ഫോണിന്റെ രണ്ടാമത്തെ സെയില്‍ മെയ് 29 ന് നടക്കും

ഏപ്രിലിലാണ് വൺപ്ലസ് 8 5 ജി സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഈ ഡിവൈസിന്റെ ആദ്യ വിൽപ്പന അടുത്തിടെ ആമസോൺ വഴി നടന്നിരുന്നു. വളരെ വേഗം വിറ്റഴിക്കപ്പെട്ട ഡിവൈസിന്റെ രണ്ടാമത്തെ സെയിൽ മെയ് 29 ന് നടക്കം. 

രണ്ടാമത്തെ വിൽപ്പനയ്ക്കായി പ്രീ ബുക്കിങ് ആരംഭിച്ചിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു. ലോക്ക്ഡൌൺ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചതോടെയാണ് വൺപ്ലസ് ഈ സ്മാർട്ട്ഫോണിന്റെ വിൽപ്പന ആരംഭിച്ചത്.

വൺപ്ലസിന്റെ പുതിയ സ്മാർട്ട്ഫോണായ വൺപ്ലസ് 8 ന്റെ 6 + 128 റാം സ്റ്റോറേജ് വേരിയന്റ് ഗ്ലേഷ്യൽ ഗ്രീൻ കളറിൽ മാത്രമേ ലഭ്യമാകൂ. ഇതിന് ആമസോണിൽ 41,999 രൂപയാണ് വില. വൺപ്ലസ് 8 ന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റ് ഫീനിക്സ് ബ്ലാക്ക്, ഗ്ലേഷ്യൽ ഗ്രീൻ നിറങ്ങളിൽ ലഭ്യമാകും. 44,999 രൂപ വിലയുള്ള ഈ വേരിയന്റിന് എല്ലാ ഓൺലൈൻ, ഓഫ്‌ലൈൻ ചാനലുകളിൽ നിന്നും വാങ്ങാൻ കഴിയും.

വൺപ്ലസ് 8 – 12 ജിബി റാം, 256 ജിബി സ്റ്റോറേജ് എന്നിവയുള്ള ഹൈഎൻഡ് വേരിയന്റിന് 49,999 രൂപയാണ് വില. ഈ മോഡൽ കൂടാതെ ഫീനിക്സ് ബ്ലാക്ക്, ഗ്ലേഷ്യൽ ഗ്രീൻ, ഇന്റർസ്റ്റെല്ലാർ ഗ്ലോ എന്നീ മൂന്ന് നിറങ്ങളിൽ ലഭ്യമാണ്. ഈ വേരിയന്റും എല്ലാ ഓൺ‌ലൈൻ, ഓഫ്‌ലൈൻ ചാനലുകളിലും ലഭ്യമാകും. വൺപ്ലസ് 8 ന്റെ 6 + 128 റാം സ്റ്റോറേജ് വേരിയന്റ് ആമസോണിൽ മാത്രമേ ലഭ്യമാവുകയുള്ളു.

വൺപ്ലസ് 8 സ്മാർട്ട്ഫോൺ ആമസോണിലൂടെ വാങ്ങുമ്പോൾ ആമസോൺ പേ ബാലൻസിന്റെ രൂപത്തിൽ ആയിരം രൂപയുടെ ആനുകൂല്യങ്ങളുള്ള ഒരു കൂപ്പൺ ഉപഭോക്താക്കൾക്ക് ലഭിക്കും. പ്രീപെയ്ഡ് ഓർഡറുകൾക്ക് മാത്രമേ ഈ ഓഫർ ലഭിക്കുകയുള്ളു. എസ്‌ബി‌ഐ കാർഡ് ഉപയോഗിച്ച് ഈ സ്മാർട്ട്ഫോൺ വാങ്ങിയാൽ 3,000 കിഴിവ് ലഭിക്കും. മെയ് 29 മുതൽ ഓഫർ ബാധകമാകുമെന്ന് ആമസോൺ അറിയിച്ചു. ഫോൺ വാങ്ങുന്ന റിലയൻസ് ജിയോ ഉപയോക്താക്കൾക്ക് 6,000 രൂപയുടെ ആനുകൂല്യങ്ങളും ലഭിക്കും.

90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.55 ഇഞ്ച് ഫ്ലൂയിഡ് അമോലെഡ് ഡിസ്‌പ്ലേയുമായിട്ടാണ് വൺപ്ലസ് 8 സ്മാർട്ടഫോൺ പുറത്തിറക്കിയിരിക്കുന്നത്. അഡ്രിനോ 650 ജിപിയുവിനൊപ്പം സ്നാപ്ഡ്രാഗൺ 865 SoC സ്‌നാപ്ഡ്രാഗൺ എക്‌സ് 55 ചിപ്പ് സെറ്റുമാണ് ഫോണിന് കരുത്ത് നൽകുന്നത്. ആൻഡ്രോയിഡ് 10 ബേസ്ഡ് ഓക്സിജൻ ഒഎസിലാണ് വൺപ്ലസ് 8 പ്രവർത്തിക്കുന്നത്.

വൺപ്ലസ് 8ന്റെ ക്യാമറ സെറ്റപ്പ് പരിശോധിച്ചാൽ, 48 എംപി സോണി ഐഎംഎക്സ് 586 മെയിൻ സെൻസറുമായിട്ടാണ് ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. ഈ ക്യാമറയ്ക്ക് എഫ് / 1.75 അപ്പേർച്ചറും 0.8 μm പിക്സൽ സൈസുമാണ് ഉള്ളത്. ഈ സെൻസർ ഒപ്റ്റിക്കൽ ഇമേജ് സ്റ്റബിലൈസേഷൻ (ഒഐഎസ്), ഇലക്ട്രോണിക് ഇമേജ് സ്റ്റബിലൈസേഷൻ (ഇഐഎസ്) എന്നിവ സപ്പോർട്ട് ചെയ്യുന്നുണ്ട്.

Comments are closed.