EBM News Malayalam

ഒമാനില്‍ കര്‍ഫ്യൂ നടപ്പിലാക്കേണ്ട സാഹചര്യമില്ലെന്നു ഒമാന്‍ സുപ്രിം കമ്മറ്റ

മസ്‌കറ്റ്: ഒമാനില്‍ കര്‍ഫ്യൂ നടപ്പിലാക്കേണ്ട സാഹചര്യമില്ലെന്നും എന്നാല്‍ ക്വാറന്റീന്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെങ്കില്‍ 200 ഒമാനി റിയാല്‍ പിഴ ഈടാക്കുമെന്നും ഒമാന്‍ സുപ്രിം കമ്മറ്റി വ്യക്തമാക്കി. കൂടാതെ ഒമാനിലെ പൊതുസ്ഥലങ്ങളിലും വാണിജ്യ കേന്ദ്രങ്ങളിലും മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ ഇരുപതു ഒമാനി റിയാല്‍ പിഴ ചുമത്തും.

അഞ്ചിലധികം പേര്‍ ഒത്തുചേരുന്നത് നിയമലംഘനമായി കണക്കാക്കും. ഇത്തരം കേസില്‍ പിടിയിലാകുന്നവരില്‍ നിന്നും നൂറു ഒമാനി റിയാല്‍ വീതം പിഴ ഈടാക്കും. സാമൂഹ്യ സദസ്സുകള്‍ , ആരാധന ആലയങ്ങളിലെ ഒത്തുചേരലുകള്‍ എന്നിവക്കെല്ലാം 1500 റിയാല്‍ പിഴ നല്‍കേണ്ടി വരും. റോയല്‍ ഒമാന്‍ പൊലീസിന് നേരിട്ട് പരിശോധ നടത്തുവാന്‍ അനുവാദം നല്‍കിയതായും ഒമാന്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അറിയിച്ചു.

അതേസമയം രാജ്യത്ത് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കാന്‍ പദ്ധതിയില്ലെന്നും ഒമാന്‍ ഗതാഗത മന്ത്രി അഹമ്മദ് മൊഹമ്മദ് അല്‍ ഫുതൈസി അറിയിച്ചു. എന്നാല്‍ ആഭ്യന്തര സര്‍വീസുകളോട് കൂടി രാജ്യത്ത് വ്യോമ ഗതാഗതം ആരംഭിക്കും. ഒമാനില്‍ ഇന്ന് 327 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തില്‍ 105 സ്വദേശികളും 222 പേര്‍ വിദേശികളുമാണ്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 6370 ലെത്തിയെന്നും 1821 പേര്‍ സുഖം പ്രാപിച്ചുവെന്നും ഒമാന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Comments are closed.