പാലാ : സംഗീത സംവിധായകന് ഐസക് തോമസ് കൊട്ടുകാപ്പള്ളി അന്തരിച്ചു. 72 വയസ്സായിരുന്നു. മലയാളത്തിനു പുറമെ കന്നഡ, ഹിന്ദി സിനിമകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗിരീഷ് കാസറവള്ളിയുടെ ദേശീയ അവാര്‍ഡ് നേടിയ ചിത്രം തായി സഹേബയിലൂടെയാണ് കൊട്ടുകാപ്പള്ളി സിനിമയില്‍ അരങ്ങേറ്റം നടത്തിയത്. സലിം അഹമ്മദ് സംവിധാനം ചെയ്ത ആദാമിന്റെ മകന് അബുവിലെ പശ്ചാത്തല സംഗീതത്തിലൂടെ 2010 ല്‍ ദേശീയ അവാര്‍ഡിനര്‍ഹനായി.
കുട്ടിസ്രാങ്ക്, മാര്‍ഗം, സഞ്ചാരം, പുണ്യം അഹം തുടങ്ങി നിരവധി ചിത്രങ്ങളുടെ പശ്ചാത്തല സംഗീതം ചെയ്തു. നാലുതവണ സംസ്ഥാന അവാര്‍ഡും നേടി. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംവിധാനം പഠിച്ചശേഷം അരവിന്ദന്റെ സംവിധാന സഹായിയായാണ് സിനിമയിലെത്തുന്നത്. മുന്‍ എംപി ജോര്‍ജ് തോമസ് കൊട്ടുകാപ്പള്ളിയുടെ മകനാണ്. ചിത്രയാണു ഭാര്യ.
ആപ് ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക
https://play.google.com/store/apps/details?id=com.ebmnews
ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം
https://facebook.com/ebmnewsmalayalam
ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക
https://www.youtube.com/c/EBMNewsMalayalam?sub_confirmation=1
Comments are closed.