EBM News Malayalam

കൂണ്‍ മസാല; ഇറച്ചിക്കറി മറിനിൽക്കും

 

ഇന്ന് ഒരടിപൊളി കൂൺ മസാല തയ്യാറാക്കുന്ന വിധം നോക്കാം

ആവശ്യമുള്ള ചേരുവകൾ

 

  1. മഷ്‌റൂം-കാല്‍ കിലോ
  2. സവാള-2
  3. പച്ചമുളക്-6
  4. തക്കാളി-2
  5. ഇഞ്ചി -ഒരു കഷ്ണം
  6. വെളുത്തുള്ളി-7
  7. തൈര്-2 ടേബിള്‍ സ്പൂണ്‍
  8. തേങ്ങ ചിരകിയത്-1 ടേബിള്‍ സ്പൂണ്‍
  9. മഞ്ഞള്‍പ്പൊടി-1 ടീസ്പൂണ്‍
  10. മുളുകപൊടി-1 ടീസ്പൂണ്‍
  11. മല്ലിപ്പൊടി-1 ടീസ്പൂണ്‍
  12. ചുവന്ന മുളക്-2
  13. ഗരം മസാല-1 ടീസ്പൂണ്‍
  14. കറുവാപ്പട്ട-1 കഷ്ണം
  15. ഗ്രാമ്പൂ-2
  16. വയനയില-1
  17. ഉപ്പ്
  18. എണ്ണ
  19. മല്ലിയില

തയ്യാറാക്കുന്ന വിധം

മഷ്‌റൂം കഴുകി ചെറിയ കഷ്ണങ്ങളാക്കുക.

സവാള, ഇഞ്ചി, വെളുത്തുള്ളി, കറുവാപ്പട്ട, പച്ചമുളക്, ഉണക്കമുളക്, ഗ്രാമ്പൂ എന്നിവ ചേര്‍ത്ത് അരയ്ക്കുക. കുഴമ്പു രൂപത്തില്‍ അരപ്പാക്കണം.

തക്കാളി തനിയെ അരച്ചെടുത്തു വയ്ക്കുക.

ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി ഇതിലേക്ക് അരച്ചു വച്ചിരിക്കുന്ന മസാലക്കൂട്ട് ചേര്‍ക്കണം. ഇത് കുറഞ്ഞ തീയില്‍ നല്ലപോലെ ഇളക്കുക. ഇതിലേക്ക് മഞ്ഞള്‍പ്പൊടി, ഉപ്പ്, മല്ലിപ്പൊടി, മുളകുപൊടി, ഗരം മസാല എന്നിവ ചേര്‍ത്തിളക്കണം. തക്കാളി അരച്ചതും ചേര്‍ത്തിളക്കുക.

ഇതിലേക്ക് തേങ്ങ ചിരകിയത്, തൈര് എന്നിവ ചേര്‍ത്തിളക്കുക. കൂണ്‍ കഷ്ണങ്ങള്‍ ഇതിലേക്കു ചേര്‍ത്തിളക്കി വേവിയ്ക്കണം. വേണമെങ്കില്‍ അല്‍പം വെള്ളം ചേര്‍ക്കാം.

 

Comments are closed.