EBM News Malayalam

രാജ്യത്ത് പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തിയാല്‍ സാമ്പത്തികമായും സാമൂഹികമായും നേട്ടമെന്ന് എസ്ബിഐ

ദില്ലി: രാജ്യത്ത് പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്താനുള്ള പ്രധാനമന്ത്രിയുടെ നീക്കം സാമ്പത്തികമായും സാമൂഹികമായും നേട്ടമാകുമെന്ന് എസ്ബിഐ. പ്രസവ സമയത്തെ മരണങ്ങള്‍ കുറയ്ക്കാനും, ആരോഗ്യമുള്ള സമൂഹത്തെ വാര്‍ത്തെടുക്കാനും കൂടുതല്‍ പെണ്‍കുട്ടികള്‍ കോളേജില്‍ പോകാനും സാമ്പത്തികമായി സ്വാതന്ത്ര്യം നേടാനും ഇത് സഹായകരമാകുമെന്നും എസ്ബിഐയിലെ സാമ്പത്തിക വിദഗ്ദ്ധ സൗമ്യ കാന്തി ഘോഷ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ പെണ്‍കുട്ടികളുടെ ശരാശരി വിവാഹ പ്രായം 21 ആണെങ്കിലും 35 ശതമാനം പേര്‍ ഇതിന് മുന്‍പേ വിവാഹിതരാകുന്നുണ്ട്. നിലവില്‍ വിവാഹ പ്രായം 18 ആണ്.

വിവാഹിതരാകുന്ന ലോകത്തെ മൂന്നിലൊന്ന് ബാലികമാര്‍ ഉള്ള രാജ്യമാണ് ഇന്ത്യ. ചെറുപ്രായത്തില്‍ വിവാഹിതരാവുന്ന പെണ്‍കുട്ടികളില്‍ 25 ശതമാനം പേര്‍ പോലും തൊഴില്‍ വിപണിയിലേക്ക് എത്തുന്നില്ല. പുരുഷന്മാരെ അപേക്ഷിച്ച് ഇന്ത്യയിലെ സ്ത്രീകളുടെ ശരാശരി വേതനം 35 ശതമാനം കുറവാണ്. ആഗോള തലത്തില്‍ 16 ശതമാനത്തിന്റെ വ്യത്യാസമുണ്ട്. രാജ്യത്തെ പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തുമെന്നാണ് കരുതുന്നത്. നിലവില്‍ പുരുഷന്മാരുടെ വിവാഹപ്രായം 21 ആണ്. ഇതോടെ ഇന്ത്യയിലെ ബിരുദ ധാരികളായ സ്ത്രീകളുടെ എണ്ണത്തില്‍ ഏഴ് ശതമാനം വര്‍ധനവുണ്ടാകും.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu

Comments are closed.