EBM News Malayalam

മുഖത്തിലെ പ്രശ്‌നങ്ങള്‍ക്ക് മുരിങ്ങയില പൊടി

സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിന് ലോകമെമ്പാടുമുള്ള ആളുകള്‍ മുരിങ്ങയുടെ പ്രാധാന്യം മനസ്സിലാക്കി ഇവ പൊടിയാക്കി മുരിങ്ങ ഫെയ്‌സ് മാസ്‌കുകളും ഹെയര്‍ മാസ്‌കുകളും ഉപയോഗിച്ചുവരുന്നു.

ചര്‍മ്മത്തിന് മുരിങ്ങയില പൊടി നല്‍കുന്ന ഒരു പ്രധാന ഗുണം ആന്റി ഏജിംഗ് ആണ്. ഈ പൊടി ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കുന്നു, മാത്രമല്ല ഇത് വാര്‍ദ്ധക്യ ചുളിവുകളെ തടയാന്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. മുരിങ്ങ പൊടിയുടെ ദൈനംദിന ഉപഭോഗം പ്രായമാകല്‍ പ്രക്രിയയെ മന്ദീഭവിപ്പിക്കുകയും ചുളിവുകള്‍ കുറയ്ക്കുകയും ചെയ്യുന്നു. ഇത് ചര്‍മ്മത്തിലെ കളങ്കങ്ങളും ചുളിവുകളും കുറച്ച് നിങ്ങളെ ചെറുപ്പമായി കാണിക്കുന്നു.

ആന്റിഏജിംഗ് പ്രിവന്‍ഷന്‍ ഫെയ്‌സ് മാസ്‌കായി മുരിങ്ങ പൊടി ഉപയോഗിക്കാം. ഒരു ടേബിള്‍ സ്പൂണ്‍ മുരിങ്ങ പൊടി, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍, കുറച്ച് തുള്ളി നാരങ്ങ എന്നിവ മിക്‌സ് ചെയ്യുക. ഇത് മുഖത്ത് പുരട്ടി 10 – 20 മിനിറ്റ് വിടുക. ശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകുക.

ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിലൂടെ മുരിങ്ങ പൊടി ചര്‍മ്മത്തിന് ഗുണം ചെയ്യും. മുരിങ്ങ പൊടി പതിവായി പ്രയോഗിക്കുന്നത് ചുളിവുകള്‍ കുറയ്ക്കുകയും പ്രായമാകല്‍ പ്രക്രിയയെ മന്ദഗതിയിലാക്കുകയും ചെയ്യുന്നു. നിങ്ങള്‍ക്ക് വീടുകളില്‍ തന്നെ എളുപ്പത്തില്‍ ഇത് പതിവായി പ്രയോഗിക്കുന്നതിലൂടെ ചര്‍മ്മത്തിന് തിളക്കവും കൈവരുന്നു.

പ്രകൃതിദത്തമായി ചര്‍മ്മത്തിന് തിളക്കം ലഭിക്കാന്‍ ഒരു ഫെയ്‌സ് മാസ്‌ക് ആയി മുരിങ്ങ പൊടി ഉപയോഗിക്കാം. ഒരു ടേബിള്‍ സ്പൂണ്‍ മുരിങ്ങ പൊടി, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍, ഒരു ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍പ്പൊടി, കുറച്ച് തുള്ളി നാരങ്ങ എന്നിവ മിക്‌സ് ചെയ്യുക. ഇത് മുഖത്ത് പുരട്ടി 10 – 20 മിനിറ്റ് വിടുക. ശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകി തൂവാല കൊണ്ട് തുടച്ചു വൃത്തിയാക്കുക.

മുരിങ്ങ പൊടിക്ക് മുറിവ് ഉണക്കാനുള്ള കഴിവുണ്ട്. ഇത് മുഖത്തെ തുറന്ന മുറിവുകളും മുഖക്കുരുവും സുഖപ്പെടുത്താന്‍ സഹായിക്കുന്നു. മുരിങ്ങ പൊടി പുതിയ കോശങ്ങള്‍ രൂപപ്പെടുത്താന്‍ സഹായിക്കുന്നു, ഇത് രോഗശാന്തി പ്രക്രിയയില്‍ നിങ്ങളെ സഹായിക്കും. ഇത് വടുവിന്റെ ആഴം കുറയ്ക്കുകയും ചെയ്യുന്നു.

മുഖക്കുരു തടയാന്‍ ഫെയ്‌സ് മാസ്‌കായി മുരിങ്ങ പൊടി ഉപയോഗിക്കാം. ഒരു ടേബിള്‍ സ്പൂണ്‍ മുരിങ്ങ പൊടി, ഒരു ടേബിള്‍ കടലപ്പൊടി, കുറച്ച് തുള്ളി തേന്‍ എന്നിവ മിക്‌സ് ചെയ്യുക. ഇത് മുഖത്ത് പുരട്ടി 10 – 20 മിനിറ്റ് വിടുക. ഇളം ചൂടുള്ള വെള്ളത്തില്‍ മുഖം കഴുകി തൂവാല കൊണ്ട് വൃത്തിയാക്കുക.

Comments are closed.