EBM News Malayalam

പ്രണവ് മോഹന്‍ലാല്‍ ചിത്രത്തിന്റെ ലൊക്കേഷന്‍ സന്ദര്‍ശിച്ച് മോഹന്‍ലാല്‍

വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന ചിത്രമാണ് പ്രണവ് മോഹന്‍ലാല്‍ ചിത്രം ഹൃദയം. നാല്‍പതുവര്‍ഷങ്ങള്‍ക്ക് ശേഷം മെറിലാന്‍ഡ് സിനിമാസ് തിരിച്ചെത്തുമ്പോള്‍ വൈശാഖ് സുബ്രഹ്മണ്യനാണ് സിനിമ നിര്‍മിക്കുന്നത്. മെറിലാന്‍ഡിന് വേണ്ടി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമായ ഹൃദയത്തില്‍ നായിക ആയി എത്തുന്നത് കല്യാണി പ്രിയദര്‍ശന്‍ ആണ്.

ശ്രീനിവാസന്‍- മോഹന്‍ലാന്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ നിന്ന് അടുത്ത തലമുറയിലെ മൂന്ന് പേര്‍ ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഹൃദയം എന്ന ചിത്രത്തിനുണ്ട്. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന്റെ ലൊക്കേഷനില്‍ മോഹന്‍ലാല്‍ എത്തിയതിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാവ് വൈശാഖ് സുബ്രഹ്മണ്യം. ഭാര്യ സുചിത്രയോടൊപ്പം ലൊക്കേഷനില്‍ എത്തിയ മോഹന്‍ലാല്‍ സംവിധായകന്‍ അണിയറപ്രവര്‍ത്തകരുമായി സംസാരിക്കുന്നതും വീഡിയോയിലുണ്ട്.

Comments are closed.