EBM News Malayalam

മലയാളത്തിന്റ പ്രിയ നടന് ഇന്ന് അറുപതാം പിറന്നാള്‍

തിരുവനന്തപുരം: മലയാളത്തിന്റ പ്രിയ നടന് ഇന്ന് അറുപതാം പിറന്നാളാണ്. തിരനോട്ടത്തിലെ കുട്ടപ്പന് സൈക്കിള്‍ ബാലന്‍സ് അത്ര വശമായിരുന്നില്ല. മോഹന്‍ലാലിന്റയും തലസ്ഥാനത്തെ ഒരു കൂട്ടം സുഹൃത്തുക്കളുടെയും ആദ്യ സിനിമാ യാത്രക്ക് ഉണ്ടായത് ഒരുപാട് തടസ്സങ്ങളായിരുന്നു. പക്ഷെ 78 ല്‍ വിറച്ച് വിറച്ച് സൈക്കിളോടിച്ച ലാലിന്റെ അസാധാരണ കുതിപ്പാണ് മലയാള സിനിമയിലുണ്ടായത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മോഹന്‍ലാലിന്റയും മലയാള സിനിമയുടേയും തലവരമാറ്റി.

ഷാളും കൂളിംഗ് ഗ്ലാസുമണിഞ്ഞെത്തിയ വില്ലന്‍ പിന്നെ മെല്ലെ മെല്ലെ നായകനായും താരമായും സൂപ്പര്‍താരമായും ആയുള്ള വേഷപ്പകര്‍ച്ച. മലയാള സിനിമയുടെ സുവര്‍ണ്ണകാലമെന്ന് അടയാളപ്പെടുത്തുന്ന എണ്‍പതുകളിലും 90 കളിലും പുറത്ത് വന്ന എണ്ണം പറഞ്ഞ ചിത്രങ്ങള്‍ ലാലിലെ മഹാനടനെ കാണിച്ചുതന്നു. മികച്ച നടനുള്ള രണ്ട് പുരസ്‌ക്കാരങ്ങളടക്കം നാലു ദേശീയ അവാര്‍ഡുകള്‍. 9 സംസ്ഥാന ബഹുമതികള്‍. പത്മശ്രീ. പത്മഭൂഷന്‍ എന്നിങ്ങനെ നേടിയ അംഗീകാരങ്ങളേറെയാണ്. മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ദൃശ്യം 2 അങ്ങനെ ചിത്രങ്ങള്‍ ഇനിയും വരാനുണ്ട്.

Comments are closed.