EBM News Malayalam

മൈക്രോമാക്സ് ഇന്‍ 1 ബി ഇന്ന് ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്‌ക്കെത്തും

മൈക്രോമാക്‌സ് ഇൻ 1 ബി (Micromax In 1b) സ്മാർട്ഫോൺ ഇന്ന് ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്ക് ലഭ്യമായി തുടങ്ങും. ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി 35 SoC പ്രോസസർ വരുന്ന ഈ ഫോണിൽ 6.52 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്‌പ്ലേയുണ്ട്. 13 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പും ഈ ഹാൻഡ്സെറ്റിൽ വരുന്നു.

മൈക്രോ ഡ്രാക്സ് ഇൻ 1 ബിയിൽ വാട്ടർ ഡ്രോപ്പ് രൂപകൽപ്പനയുള്ള 8 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറും ഉണ്ട്. റിവേഴ്സ് ചാർജിംഗിനും 10W ഫാസ്റ്റ് ചാർജിംഗിനും സപ്പോർട്ട് നൽകുന്ന 5,000 എംഎഎച്ച് ബാറ്ററി മൈക്രോമാക്‌സ് ഇൻ 1 ബിയിൽ ഉൾപ്പടുത്തിയിരിക്കുന്നു.

മൈക്രോമാക്സ് ഇൻ 1 ബി സ്മാർട്ഫോൺ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഫ്ലിപ്കാർട്ടിലും മൈക്രോമാക്സ് ഡോട്ട് കോമിലും വിൽപ്പനയ്‌ക്കെത്തും. 2 ജിബി റാം + 32 ജിബി സ്റ്റോറേജ് ഓപ്ഷനിൽ വരുന്ന ഈ ഹാൻഡ്‌സെറ്റിന് 6,999 രൂപയും, 4 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിന് 7,999 രൂപയുമാണ് വില വരുന്നത്. മൈക്രോമാക്സ് ഇൻ 1 ബി ഗ്രീൻ, ബ്ലൂ, പർപ്പിൾ കളർ ഓപ്ഷനുകളിൽ ലഭ്യമാണ്.

ഡ്യുവൽ നാനോ സിം വരുന്ന സ്മാർട്ഫോണായ മൈക്രോമാക്‌സ് ഇൻ 1ബിയും സ്റ്റോക്ക് ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. 6.52 ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട്ഫോണിന് വരുന്നത്. 2 ജിബി, 4 ജിബി റാം ഓപ്ഷനുകളുമായി ജോടിയാക്കിയ ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി 35 SoC പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. 64 ജിബി വരെയുള്ള ഓൺബോർഡ് സ്റ്റോറേജ് മൈക്രോ എസ്ഡി കാർഡ് വഴി എക്സ്പാൻഡ് ചെയ്യാവുന്നതാണ്.

എഫ് / 1.8 ലെൻസ് വരുന്ന 13 മെഗാപിക്സൽ പ്രൈമറി ക്യാമറ സെൻസറും, 2 മെഗാപിക്സൽ ഡെപ്ത് സെൻസറും എൽഇഡി ഫ്ലാഷിനൊപ്പം വരുന്ന ഡ്യുവൽ റിയർ ക്യാമറയാണ് ഈ സ്മാർട്ട്ഫോണിന് ലഭിക്കുന്നത്. പുറകിൽ വരുന്ന ക്യാമറയ്ക്ക് ഓട്ടോഫോക്കസ് സെറ്റപ്പുണ്ട്. മുൻവശത്ത് 8 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറുമായാണ് മൈക്രോമാക്‌സ് ഫോൺ വിപണിയിലേക്ക് വരുന്നത്.

4ജി വോൾട്ടേ, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകളിൽ വരുന്നത്. പിന്നിൽ ഫിംഗർപ്രിന്റ് സെൻസറും ഫോണിന്റെ സവിശേഷതയാണ്. റിവേഴ്സ് ചാർജിംഗിനെയും 10W ഫാസ്റ്റ് ചാർജിംഗിനെയും സപ്പോർട്ട് ചെയ്യുന്ന 5,000 mAh ബാറ്ററിയാണ് ഈ ഫോണിലുള്ളത്. ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഗൈറോസ്‌കോപ്പ്, പ്രോക്‌സിമിറ്റി സെൻസർ, ഫിംഗർപ്രിന്റ് സെൻസർ എന്നിവ ഫോണിലെ സെൻസറുകളിൽ വരുന്നു. മൈക്രോമാക്സ് 1 ബിക്ക് 188.00 ഗ്രാം ഭാരമുണ്ട്.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu

Comments are closed.