EBM News Malayalam

എംജി ZS പെട്രോള്‍ ഉടന്‍ വിപണിയിലെത്തും

എംജി EZ ഇവി പുറത്തിറങ്ങിയതു മുതൽ അതിന്റെ ലുക്കിൽ ആകൃഷ്‌ടരായ ഒരു വിഭാഗം നമുക്കിടയിലുണ്ട്. അന്നു മുതൽ ഉയർന്നുകേട്ട ചോദ്യമാണ് എന്നാണ് ഇതിന്റെ പെട്രോൾ-ഡീസൽ മോഡൽ ഇന്ത്യയിൽ എത്തുന്നത് എന്നത്.

നിലവിൽ പല അന്താരാഷ്ട്ര വിപണികളിലും വിൽപ്പനയ്‌ക്കെത്തിയിരിക്കുന്ന ഫെയ്‌സ്‌ലിഫ്റ്റഡ് ZS-ന് അനുസൃതമായി തന്നെയാണ് ഡിസൈൻ പൂർത്തിയാക്കിയിരിക്കുന്നത്. ആംഗുലർ സ്ലീക്ക്-ലുക്കിംഗ് എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകളാണ് എസ്‌യുവിയുടെ മുൻവശത്തെ പ്രധാന ആകർഷണം.

അതോടൊപ്പം പുനർ‌നിർമിച്ച ഫ്രണ്ട് ബമ്പർ ഉപയോഗിച്ച് മുൻവശത്ത്ന് എംജി ഷാർപ്പ് രൂപവും നൽകുന്നു. ZS ഇവിയിൽ കാണുന്ന 3D സ്‌പോക്ക്ഡ് ഗ്രില്ലിൽ നിന്ന് വ്യത്യസ്‌തമായി ഒരു ഹണികോമ്പ് മെഷ് ഗ്രില്ലും സമാനമായി രൂപകൽപ്പന ചെയ്ത എയർ ഇന്റേക്കുകളും ചേർക്കുന്നതാണ് പ്രധാന വ്യത്യാസം.

ZS പെട്രോളിന്റെ വശക്കാഴ്ച്ചയെക്കുറിച്ച് മറ്റ് വിശദാംശങ്ങളൊന്നും ഇപ്പോൾ കാണാൻ സാധിക്കില്ല. എന്നാൽ ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച മോഡലിൽ നിന്ന് തികച്ചും വ്യത്യസ്‌തമായിരുന്നു പരീക്ഷണയോട്ടത്തിന് എത്തിയ പൊഡക്ഷൻ പതിപ്പിന്റെ ടെയിൽ ലൈറ്റുകൾ എന്നത് ശ്രദ്ധേയമായി.

കൂടാതെ റിയർ ഡിഫ്യൂസർ, റിഫ്ലക്ടർ അസംബ്ലി എന്നിവയും ഇലക്ട്രിക് ക്രോസ്ഓവറിലെ യൂണിറ്റുകളിൽ നിന്ന് വ്യത്യസ്തമായിരുന്നു. ഫ്രണ്ട് ഗ്രില്ലിലും റിയർ ബൂട്ട് ലിഡിലും നൽകിയ എം‌ജിയുടെ ഒക്ടഗോണൽ ലോഗോ അതേപടി മുമ്പോട്ടുകൊണ്ടുപോകുന്നുണ്ട്. റൂഫ് റെയിലുകൾ, ടേൺ ഇൻഡിക്കേറ്ററുകളുള്ള ORVM-കൾ, റിയർ സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് പുറംഭാഗത്തെ മറ്റ് പ്രധാന സവിശേഷതകൾ.

എംജ് ZS പെട്രോളിന്റെ അകത്തളത്തെ വിശേഷങ്ങളൊന്നും ലഭ്യമല്ലെങ്കിലും രൂപകൽപ്പന ഏകദേശം അന്താരാഷ്ട്ര മോഡലിന് സമാനമായിരിക്കും. ZS ഫെയ്‌‌സ്‌ഫ്റ്റിന്റെ ഇന്റീരിയർ പ്രീമിയം ലെതർ അപ്ഹോൾസ്റ്ററിയിൽ വിശാലമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, എംജി ഐസ്മാർട്ട് കണക്റ്റിവിറ്റി ടെക് എന്നിവയുള്ള 10 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പനോരമിക് സൺറൂഫ്, എയർ പ്യൂരിഫയർ എന്നിവ പോലുള്ള എല്ലാ സുഖസൌകര്യങ്ങളും ഇതിലുണ്ടാകും എന്നതിൽ സംശയമൊന്നും വേണ്ട.

1.5 ലിറ്റർ NA യൂണിറ്റ്, 1.3 ലിറ്റർ ടർബോചാർജ്ഡ് എന്നിങ്ങനെ രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകൾ എംജി EZ എസ്‌യുവിയിൽ വാഗ്ദാനം ചെയ്യും. ആദ്യത്തേത് പരമാവധി 120 bhp കരുത്തിൽ 150 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ടർബോചാർജ്ഡ് യൂണിറ്റ് 163 bhp പവറും 230 Nm torque ഉം ഉത്പാദിപ്പിക്കും.

1.5 ലിറ്റർ യൂണിറ്റിൽ സ്റ്റാൻഡേർഡായി ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കുമ്പോൾ ടർബോചാർജ്ഡ് യൂണിറ്റിൽ അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക് എന്നിവ തെരഞ്ഞെടുക്കാൻ സാധിക്കും.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu

Comments are closed.