EBM News Malayalam

നാഗാലാന്‍ഡില്‍ ആക്രിക്കടയില്‍ ഉണ്ടായ ബോംബുസ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു ; നാലുപേര്‍ക്ക് പരിക്ക്

ദിമാപുര്‍ : നാഗാലാന്‍ഡിലെ ദിമാപൂരിലെ ബര്‍മ ക്യാമ്പിനടുത്തുള്ള ആക്രിക്കടയില്‍ ഉണ്ടായ ബോംബുസ്‌ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും നാലുപേര്‍ക്ക് ഗുരുതരമായ പരിക്കുകള്‍ ഏല്‍ക്കുകയും ചെയ്തു.

കടയിലേക്ക് എത്തിച്ചേര്‍ന്ന പഴയ ഇരുമ്പു സാധനങ്ങളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന രണ്ടാം ലോക മഹായുദ്ധ കാലത്തെ ഒരു ബോംബാണ് ആക്രിസാധനമെന്നു ധരിച്ച് ആക്രിക്കടക്കാരന്‍ കൂടത്തിന് അടിച്ചു പൊട്ടിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ അടിച്ചയുടന്‍ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റവരില്‍ ഒരു കുട്ടിയും, മൂന്നു യുവാക്കളും ഉള്‍പ്പെടും

Comments are closed.