EBM News Malayalam

സ്മാർട്ട് വില്ലേജ് ഓഫീസ്‌ നിർമിതിയിൽ വൻ അഴിമതി.

600 സ്ക്വയർ ഫീറ്റ് വീടിന് നാല് ലക്ഷം 1200 സ്ക്വയർ ഫീറ്റ് വില്ലേജ് ഓഫീസിന് 44 ലക്ഷം

തിരുവനന്തപുരം: സ്മാർട്ട് വില്ലേജ് നിർമ്മാണത്തിൽ വൻ അഴിമതി. സംസ്ഥാന സര്‍ക്കാരിന്റെ സ്മാര്‍ട്ട് വില്ലേജ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സംസ്ഥാനത്ത് സ്മാർട്ട് വില്ലേജുകൾ നിർമിക്കുന്നത്. 44 ലക്ഷം രൂപ വീതമാണ് സ്മാർട്ട് വില്ലേജുകൾ നിർമിക്കുന്നതിന് വേണ്ടി സർക്കാർ അനുവദിച്ചിരിക്കുന്നത്.
1000-1300 സ്‌ക്വയർ ഫിറ്റ് വിസ്തീർണത്തിലാണ് ഓരോ കെട്ടിടങ്ങളും നിർമിക്കുന്നത്.
സ്‌ക്വയർ ഫീറ്റിന് 1350 രൂപ മുതൽ സംസ്ഥാനത്ത് വീടുകൾ നിർമ്മിച്ചു നൽകാൻ കരാറുകാർ തമ്മിൽ മത്സരമുള്ളപ്പോഴാണ് നിർമിതി കേന്ദ്രവും
ഹൗസിങ് ബോർഡും 1000 സ്‌ക്വയർ ഫീറ്റ് കെട്ടിടത്തിന് നാല്പത്തിനാല് ലക്ഷം ചിലവാക്കുന്നത്.
നിര്‍മിതി കേന്ദ്രത്തിന്റെയും, ഹൗസിങ് ബോർഡിന്റെയും ആഭിമുഖ്യത്തിൽ പുറത്തുള്ള കരാറുകാർക്ക് സബ്ബ് കൊണ്ട്രാക്ട് നൽകിയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

ലൈഫ് മിഷൻ വഴി 600 സ്‌ക്വയർ ഫീറ്റ് വീട് നിർമ്മിക്കുന്നതിന് സംസ്ഥാന സർക്കാർ നാല് ലക്ഷം നൽകുമ്പോഴാണ് 1000 സ്‌ക്വയർ ഫീറ്റ് വില്ലേജ് ഓഫീസ് കെട്ടിടത്തിന് 44 ലക്ഷം ചെലവിടുന്നത്.

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.