EBM News Malayalam

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്- ചെല്‍സി പോരാട്ടം

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്- ചെല്‍സി പോരാട്ടം നടക്കും. മാഞ്ചസ്റ്ററിന്റെ ഹോംഗ്രൗണ്ടായ ഓള്‍ഡ്ട്രോഫോഡില്‍ ഇന്ത്യന്‍ സമയം രാത്രി 10.30നാണ് മത്സരം. പ്രീമിയര്‍ ലീഗില്‍ ഇരുവരും ഇതുവരെ 56 തവണ നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. ഇതില്‍ 18 തവണയും ചെല്‍സിയാണ് വിജയിച്ചത്. മാഞ്ചസ്റ്റര്‍ 17 തവണ ജയിച്ചു. 21 മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു. കഴിഞ്ഞ സീസണിലെ രണ്ട് മത്സരത്തിലും മാഞ്ചസ്റ്ററിനായിരുന്നു വിജയം.

ഓള്‍ഡ്ട്രാഫോഡില്‍ നടന്ന ആദ്യ മത്സരം 4-0ത്തിനും സ്റ്റാംഫോഡ് ബ്രിഡ്ജില്‍ നടന്ന രണ്ടാം മത്സരം 2-0ത്തിനും ജയിച്ചു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സീസണില്‍ കളിച്ച രണ്ട് ഹോം മത്സരങ്ങളും പരാജയപ്പെട്ടിരുന്നു. എന്നാല്‍ ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജിക്കെതിരെ തിരിച്ചുവന്നു. ഇത്തവണ പിഎസ്ജിയില്‍ നിന്നെത്തിയ എഡിസണ്‍ കവാനി മാഞ്ചസ്റ്റര്‍ ജേഴ്സിയില്‍ അരങ്ങേറിയേക്കും. സസ്പെന്‍ഷനില്‍ ഉള്ള അന്തോണി മാര്‍ഷ്യല്‍ കളിക്കില്ല.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu

 

 

 

Comments are closed.