മനാമ: ബഹ്റൈനിലെ മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ കൊവിഡ് പശ്ചാത്തലത്തില്‍ മാസ്ക് ധരിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ വ്യാജ ഉദ്യോഗസ്ഥന് ചമഞ്ഞെത്തി തട്ടിപ്പ് നടത്തിയയാള്‍ പിടിയിലായി. വെള്ളിയാഴ്ച രാവിലെ ഉദ്യോഗസ്ഥന് ചമഞ്ഞ് തിരക്കേറിയ മാര്‍ക്കറ്റിലെത്തിയ ഇയാള്‍ മാസ്ക് ധരിക്കാത്തവരില്‍ നിന്നും അലക്ഷ്യമായി മാസ്ക് ധരിച്ചവരില്‍ നിന്നും പിഴയെന്ന രീതിയില്‍ പണം ഈടാക്കുകയായിരുന്നു.
നിരവധി പേര് ഇയാളുടെ തട്ടിപ്പിനിരയാവുകയായിരുന്നു. എന്നാല്‍ സംശയം തോന്നിയ ചില ആളുകള്‍ തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. മാര്‍ക്കറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടി നഈം പൊലീസിന് കൈമാറുകയായിരുന്നു.
ആപ് ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക
https://play.google.com/store/apps/details?id=com.ebmnews
ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം
https://facebook.com/ebmnewsmalayalam
ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക
https://www.youtube.com/c/EBMNewsMalayalam?sub_confirmation=1
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu
Comments are closed.