മുംബൈ : മഹാരാഷ്ട്രയില്‍ വീണ്ടും കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. രണ്ടാഴ്ച മുന്‍പ് സംസ്ഥാനത്ത് പ്രതിദിന കോവിഡ് ബാധിതര്‍ 2500 ആയിരുന്നത് ഇപ്പോള്‍ 7000ല്‍ ആയി. മഹാരാഷ്ട്രയിലെ ആകെ പോസിറ്റീവ് കേസുകള്‍ 21 ലക്ഷം പിന്നിടുമ്പോള്‍, മരണം അന്‍പത്തിരണ്ടായിരത്തോട് അടുക്കുന്നു. കോവിഡിന്റെ രണ്ടാംതരംഗ സൂചനകള്‍ക്കിടെ, വീണ്ടുമൊരു ലോക്ഡൗണിനുള്ള സാധ്യത സംബന്ധിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും മുന്നറിയിപ്പ് നല്കി.
മുംബൈയും പുണെയും അടക്കമുള്ള നഗരമേഖലകളിലെ കെട്ടിട സമുച്ചയങ്ങളിലും, ഗ്രാമീണ ജില്ലകളിലുമാണ് കോവിഡ് വര്‍ധന. മുംബൈയില്‍ നിന്ന് 700 കിലോമീറ്റര്‍ അകെലയുള്ള അമരാവതി, യവത്മാള്‍, അകോള തുടങ്ങിയ ഗ്രാമീണ ജില്ലകളില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിലാണ് കോവിഡ് വര്‍ധനവുണ്ടായത്.
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 80 ശതമാനത്തോളം പോളിങ്ങ് രേഖപ്പെടുത്തിയ മേഖലകളുണ്ട്. അമരാവതി ജില്ലയിലെ തിസ്വ താലൂക്ക് കനത്ത പോളിങ് രേഖപ്പെടുത്തിയ സ്ഥലങ്ങളിലൊന്നാണ്. ഇവിടെ കഴിഞ്ഞയാഴ്ച പരിശോധനയ്ക്കെത്തിയ മൂന്നില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. വിവാഹം അടക്കമുള്ള ആഘോഷങ്ങള്‍ കഴിഞ്ഞ വര്‍ഷം മാറ്റിവച്ചത് ഈ വര്‍ഷം പുനരാരംഭിച്ചതാണ് കോവിഡ് വ്യാപനത്തിന്റെ മറ്റൊരു കാരണായി ആരോഗ്യവകുപ്പ് പറയുന്നത്.
ആപ് ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക
https://play.google.com/store/apps/details?id=com.ebmnews
ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം
https://facebook.com/ebmnewsmalayalam
ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക
https://www.youtube.com/c/EBMNewsMalayalam?sub_confirmation=1
Comments are closed.