EBM News Malayalam

കൂട്ടുപലിശ തിരികെ അക്കൗണ്ടില്‍ വരവു വച്ചു നല്‍കുന്ന പദ്ധതിയുമായി സര്‍ക്കാര്‍

2020 മാര്‍ച്ച് 1 മുതല്‍ ഓഗസ്റ്റ് 31 വരെയുള്ള കാലയളവില്‍ വായ്പയ്ക്ക് മൊറട്ടോറിയം ആനുകൂല്യം മുഴുവനായോ ഭാഗികമായോ എടുത്തവര്‍ക്കു ചുമത്തിയ കൂട്ടുപലിശ തിരികെ അക്കൗണ്ടില്‍ വരവു വച്ചു നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ച് സര്‍ക്കാര്‍.

മൊറട്ടോറിയം കാലയളവിലെ പലിശയ്ക്കു മേലുള്ള പലിശ (കൂട്ടുപലിശ) ഒഴിവാക്കുന്നതിനുള്ള തുകയാകും ധനകാര്യസ്ഥാപനങ്ങള്‍ നവംബര്‍ അഞ്ചോടെ എക്‌സ്‌ഗ്രേഷ്യ എന്ന പേരില്‍ അതത് വായ്പാ അക്കൗണ്ടുകളിലേക്കു നല്‍കുന്നത്. വായ്പാ ദാതാക്കള്‍ക്ക് ഈ തുക സര്‍ക്കാര്‍ നല്‍കും.

ഡിസംബര്‍ പതിനഞ്ചിനകം അവര്‍ക്ക് ക്ലെയിം ചെയ്യാം. മൊറട്ടോറിയം ആനുകൂല്യം എടുക്കാതിരുന്നവര്‍ക്കും ഇതേ തുക ലഭിക്കും. അതേസമയം, മൊറട്ടോറിയം കാലയളവിലെ സാധാരണ പലിശ ഈടാക്കുന്നതാണ്.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu

Comments are closed.