EBM News Malayalam

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഈ വര്‍ഷത്തെ അവസാന മത്സരം സമനിലയില്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഈ വര്‍ഷത്തെ അവസാന മത്സരം സമനിലയില്‍. ന്യൂകാസില്‍ യുനൈറ്റഡുമായുള്ള മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിപ്പിക്കേണ്ടി വന്നു. ഇതോടെ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡുമായുള്ള വ്യത്യാസം മൂന്ന് പോയിന്റ് മാത്രമായി. 16 മത്സരങ്ങളില്‍ 33 പോയിന്റാണ് ലിവര്‍പൂളിന്.

ഒരു മത്സരം കുറച്ച് കളിച്ച മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് 30 പോയിന്റുണ്ട്. ന്യൂകാസിലിനെതിരെ 74 ശതമാനം പന്ത് കൈവശം വച്ചിട്ടും ലിവര്‍പൂളിന് ഗോള്‍ മാത്രം നേടാന്‍ സാധിച്ചില്ല. അതേസമയം ടോട്ടനം- ഫുള്‍ഹാം മത്സരം കൊവിഡ് കാരണം മാറ്റിവച്ചു. നാളെ എവര്‍ട്ടണ്‍, വെസ്റ്റ് ഹാമിനെ നേരിടും. ശനിയാഴ്ച പുലര്‍ച്ചെ നടക്കുന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ആസ്റ്റണ്‍ വില്ലയേയും നേരിടും.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu

Comments are closed.