EBM News Malayalam

അമിതവണ്ണം അകറ്റി നിര്‍ത്താന്‍ ലെമണ്‍ ഗ്രാസ് ടീ

നിങ്ങളുടെ തടി കുറയ്ക്കാനും ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്ന ഒരു ചായ നമുക്കിന്ന് പരിചയപ്പെടാം. ഈ ചായ കുടിച്ച് നിങ്ങളുടെ അമിതവണ്ണം അകറ്റി നിര്‍ത്താവുന്നതാണ്. അത്ര ഔഷധമൂല്യമുള്ള ഒന്നാണ് ലെമണ്‍ ഗ്രാസ് ടീ. കടല്‍പ്പുല്ലിനു സമാനമായ നീളമുള്ള ഇലകളാണിതിന്.

ദഹനാരോഗ്യം മെച്ചപ്പെടുത്തുന്നു

ഭക്ഷണം ദഹിപ്പിക്കാന്‍ സഹായിക്കുന്ന സിട്രല്‍ എന്ന ഘടകം ലെമണ്‍ ഗ്രാസില്‍ അടങ്ങിയിരിക്കുന്നു. ചൈനീസ് വൈദ്യശാസ്ത്രത്തില്‍ വയറുവേദന, മലബന്ധം അല്ലെങ്കില്‍ ദഹനക്കേട് എന്നിവയ്ക്കുള്ള പരിഹാരമായി ലെമണ്‍ഗ്രാസ് ഉപയോഗിക്കുന്നു.

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാനുള്ള പ്രകൃതിയുടെ ഔഷധമാണ് ലെമണ്‍ഗ്രാസ് ടീ. പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്ന ഇത് ശരീരത്തില്‍ മൂത്രത്തിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും രക്തചംക്രമണം ഉത്തേജിപ്പിക്കുകയും രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നു. രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നതിലൂടെ ഇത് കരളിനെ ശുദ്ധീകരിക്കാനും സഹായിക്കുന്നു. അങ്ങനെ ഇത് മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നു.

അമിതവണ്ണത്തിന് പരിഹാരം

നിങ്ങളുടെ ശരീരഭാരം കുറയ്ക്കുന്നതിനുള്ള മികച്ച ചായയാണ് ലെമണ്‍ഗ്രാസ് ടീ. ഇത് നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ദഹനത്തെ വേഗത്തിലാക്കുകയും കൂടുതല്‍ കലോറി കത്താന്‍ സഹായിക്കുകയും ചെയ്യുന്നു.

ആദ്യം ഒരു പാത്രമെടുത്ത് ഉയര്‍ന്ന ചൂടില്‍ വെള്ളം തിളപ്പിക്കുക. ഇതിലേക്ക് ഇഞ്ചിപ്പുല്ല് ചേര്‍ത്ത് അഞ്ച് മിനിറ്റ് നേരം തിളപ്പിക്കുക. തീ കുറച്ച ശേഷം വീണ്ടും അഞ്ച് മിനിറ്റ് നേരം ചായ തിളക്കാന്‍ വിടുക. അരിച്ചെടുത്ത ശേഷം ചായ കുടിക്കാനായി എടുക്കാവുന്നതാണ്. കൂടുതല്‍ രുചികരമാക്കാന്‍ ചായയിലേക്ക് നിങ്ങള്‍ക്ക് കുറച്ച് പുതിനയിലയും ശര്‍ക്കരയും ചേര്‍ക്കാം.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

Comments are closed.