EBM News Malayalam

കോഴിക്കോട് വൻസ്‌ഫോടക ശേഖരം പിടികൂടി; യാത്രക്കാരി പിടിയിൽ

കോഴിക്കോട്: സ്‌ഫോടക വസ്തുക്കളു മായി ട്രെയിനിൽ യാത്രചെയ്‍ത യാത്രക്കാരി പോലീസ് പിടിയിൽ. ചെന്നൈ തിരുവണ്ണമല സ്വദേശിയായ രമണിയാണ്‌ കോഴിക്കോട് വച്ച് ആർപിഎഫ് പിടിയിലായത്. ചെന്നൈയിൽ നിന്ന് തലശ്ശേരിയിലേക്കുള്ള യാത്രയിലായിരുന്നു യുവതി പിടിയിലായത്.സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്‌ഫോടക ശേഖരം കണ്ടെത്തിയത്.117 ജലാറ്റിൻസ്റ്റിക്, 350 ഡിറ്റനേറ്റർ തുടങ്ങിയവ പിടികൂടി. പിടിയിലായ യാത്രക്കാരിയെ ആർപിഎഫ്-പോലീസ് ഉദ്യോഗസ്ഥസംഘം ചോദ്യം ചെയ്തുവരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് വൻ സ്‌ഫോടക ശേഖരം പിടികൂടിയിരിക്കുന്നത്.ഇന്റലിജ ൻസ് വിഭാഗവും അന്വേഷണം ആരംഭിച്ചു.
ഷിബു കൂട്ടുംവാതുക്കൽ

Comments are closed.