EBM News Malayalam

കൊട്ടാരക്കര എം.എൽ.എ ആയിഷാ പോറ്റി നിരീക്ഷണത്തിൽ പോയി.

കൊട്ടാരക്കര: നഗരസഭാ സെക്രട്ടറിക്ക് കോവിഡ് സ്ഥിരീകരിച്ചു.കൊട്ടാരക്കര നഗരസഭയിലെ സെക്രട്ടറിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
സെക്രട്ടറി കോവിഡ് ബാധിത പ്രദേശങ്ങ ളിൽ പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് യാത്ര ചെയ്തിരുന്നതായി നഗരസഭ അറിയിച്ചു. സമ്പർക്കത്തിലൂടെ യാണ് നഗരസഭാ സെക്രട്ടറിക്ക്  രോഗം ബാധിച്ചതെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.കൊട്ടാരക്കര നഗരസഭയിലെ മുസ്ലിം സ്ട്രീറ്റിലുൾപ്പടെ നിരവധി പേർക്ക് കോവിഡ് സ്ഥിരീകരിച്ചി രുന്നു.
നഗരസഭാ സെക്രെട്ടറിയുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ട എം.എൽ.എ ആയിഷാ പോറ്റി ഉൾപ്പടെ 40 പേർ സ്വയം നിരീക്ഷണത്തിൽ പോയി. അണുവിമുക്ത മാക്കുന്നതിനായി കൊട്ടാരക്കര നഗരസഭാ കാര്യാലയം നാളെ അടയ്ക്കും.

കൊട്ടാരക്കര നഗരസഭയിലെ ചെയർപേഴ്‌സൺ,കൗൺസിലർമാർ,ആരോഗ്യ പ്രവർത്തകർ ഉൾപ്പടെ സെക്രട്ടറി യുമായി സമ്പർക്കത്തിൽ ഏർപ്പെട്ട 42 പേരാണ് നിരീക്ഷണത്തിൽ പോയത്. ഇതോടെ ജില്ലയിലെ തന്നെ കോവിഡ് രോഗികൾ കൂടുതലുള്ള  നഗരസഭയിൽ ഒന്നായ കൊട്ടാരക്കര നഗരസഭയുടെ  കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തകിടം മറിഞ്ഞിരിക്കുകയാണ്.

അനീഷ് കൊട്ടാരക്കര

Comments are closed.