ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തിലേക്ക് കടന്ന കൊമാകി പുതിയ വാണിജ്യ വാഹനം പുറത്തിറക്കി. 75,000 രൂപയുടെ പ്രാരംഭ വിലയിലാണ് പുതിയ കൊമാകി XGT CAT 2.0 വാണിജ്യ ഇലക്ട്രിക് ബൈക്ക് പുറത്തിറക്കിയത്.
300-350 കിലോഗ്രാം പേലോഡ് ശേഷിയും ഇലക്ട്രിക് ബൈക്കിനുണ്ട്. അതേസമയം, ഒറ്റ ചാര്‍ജില്‍ ഈ ബൈക്കിന് 125 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാമെന്നും കൊമാകി വാഗ്ദാനം ചെയ്യുന്നു. 1-1.5 യൂണിറ്റ് വൈദ്യുതി മാത്രമേ ഇലക്ട്രിക് ബൈക്ക് ഉപയോഗിക്കൂ.
പിന്നില്‍ ആറ് ഷോക്ക് അബ്സോര്‍ബറുകളുണ്ടെന്നും മുന്‍വശത്ത് ടെലിസ്കോപ്പിക് യൂണിറ്റുകള്‍ ലഭിച്ചിട്ടുണ്ടെന്നും കൊമാകി പത്രക്കുറിപ്പില്‍ പറയുന്നു. കൂടുതല്‍ ലഗേജുകള്‍ ഉള്‍ക്കൊള്ളുന്നതിനായി പില്യണ്‍ സീറ്റ് മാറ്റാനും കഴിയും.
രണ്ട് അറ്റത്തും ഡിസ്ക് ബ്രേക്കുകളുണ്ട്, അതേസമയം 12 ഇഞ്ച് അലോയ് വീലുകളും നല്‍കിയിട്ടുണ്ട്. നിലവില്‍, ഇന്ത്യന്‍ വാണിജ്യ ബൈക്ക് വിപണിയില്‍ വളരെ കുറച്ച് ഇലക്ട്രിക് വാഹനങ്ങളുണ്ട്, പ്രത്യേകിച്ചും ഉയര്‍ന്ന പേലോഡ് ശേഷിയുള്ളവ. വിലയും വളരെ ആകര്‍ഷകമാണ്.
അധികം വൈകാതെ തന്നെ പുതിയ ഇലക്ട്രിക് ബൈക്കുകള്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. ‘എല്ലാ കൊമാകി ഇരുചക്രവാഹനങ്ങളും 3 ഘട്ടങ്ങളായുള്ള ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാണെന്ന് കൊമാകിയിലെ ഇവി ഡിവിഷന് ഡയറക്ടര്‍ ഗുഞ്ചന് മല്‍ഹോത്ര പറഞ്ഞു.
ആദ്യ ഘട്ടത്തില്‍ അസംസ്കൃത വസ്തുക്കളുടെ പരിശോധനയും തുടര്‍ന്ന് പ്രോസസ്സ് പരിശോധനയും (സെമി-അസംബിള്‍ഡ് പ്രൊഡക്റ്റ്) ഉള്‍പ്പെടുന്നു, അവസാനമായി, പൂര്‍ത്തിയായ ഉല്‍പ്പന്ന പരിശോധനയും (പൂര്‍ണ്ണമായും കൂട്ടിച്ചേര്‍ത്ത ഉല്‍പ്പന്നവും) ഓഫ്-ലൈന്‍ പ്രീ-ഡിസ്പാച്ച് സമ്പൂര്‍ണ്ണ ഉല്‍പ്പന്ന പരിശോധനയും ഉണ്ട്. ടോട്ടല്‍ ക്വാളിറ്റി മാനേജുമെന്റിന്റെ ഈ സംവിധാനം അന്തിമ ഉപയോക്താവിന് കുറ്റമറ്റ ബില്‍ഡ് ഗുണനിലവാരം ഉറപ്പാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഏതാനും ആഴ്ചകള്‍ക്ക് മുന്നെയാണ് കൊമാകി, ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാവ് രണ്ട് ഇലക്ട്രിക് സ്കൂട്ടറുകളും ഒരു ഇലക്ട്രിക് മോട്ടോര്‍സൈക്കിളും ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. കൊമാകി TN95, കൊമാകി SE ഇലക്ട്രിക് സ്കൂട്ടറുകള്, കൊമാകി M 5 ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
മൂന്ന് പുതിയ ഇലക്ട്രിക് വാഹനങ്ങളുടെ വില ആരംഭിക്കുന്നത് കൊമാകി SE ഇലക്ട്രിക് സ്കൂട്ടറിന് 96,000 രൂപയില്‍ നിന്നും കോമാകി TN 95 ഇ-സ്കൂട്ടര്‍ ഓഫറിംഗിന് 98,000 രൂപയില്‍ നിന്നുമാണ്. കൊമാകി M5 ഹൈ സ്പീഡ് ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന് 99,000 രൂപയാണ് വില. എല്ലാ വിലകളും എക്സ്ഷോറൂം വിലയാണെന്നും കമ്പനി അറിയിച്ചു.
ആപ് ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക
https://play.google.com/store/apps/details?id=com.ebmnews
ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം
https://facebook.com/ebmnewsmalayalam
ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക
https://www.youtube.com/c/EBMNewsMalayalam?sub_confirmation=1
Comments are closed.