EBM News Malayalam

ഇരുട്ടിന്റെ മറവിൽ കൊല്ലം ബൈപ്പാസ് ലഹരി മാഫിയകളുടെ പിടിയിൽ

കൊല്ലം: കൊല്ലം ബൈപ്പാസ് ലഹരിമരുന്ന് ഇടപാടുകാരുടെ സങ്കേതമായി മാറി.
ദീർഘദൂര യാത്രക്കാരുടെ അനുഗ്രഹമായ കൊല്ലം ബൈപ്പാസ് സന്ധ്യമയങ്ങിയാൽ ലഹരി വസ്തുക്കൾ വിൽക്കുന്നവരുടെ ഇടത്തവളമായി മാറിയിരിക്കുന്നു. സമീപ ഹോസ്റ്റലുകളിൽ കഴിയുന്ന കോളേജ് പെൺകുട്ടികളുൾപ്പടെ, വിലകൂടിയ കാറുകളിൽ നിരവധി പേരാണ് ലഹരി വസ്തുക്കൾ തേടി ബൈപ്പാസിൽ എത്തുന്നതെന്നും അവർക്കായി ലഹരിമരുന്നുകളുടെ കലവറയുമായി കച്ചവടക്കാർ കാത്ത് നിൽക്കുന്ന കാഴ്ചയാണ് സന്ധ്യമയങ്ങിയാൽ കാണാൻ കഴിയുന്നതെന്നും സമീപവാസികൾ പറഞ്ഞു. കല്ലുംതാഴം സിഗ്നൽ കഴിഞ്ഞു കടവൂർ ഭാഗത്തേക്ക്‌ പോകുമ്പോൾ മങ്ങാട് ഗുരുമന്ദിരം കഴിഞ്ഞു ഉറ്റുകുഴി കുളം, കായൽവാരം, ചിറയിൽ കുളം, ഇടവീട് അമ്പലം, ശ്രീ ശങ്കരനാരായണ മൂർത്തി ക്ഷേത്രം,മങ്ങാട് കടവൂർ പാലത്തിന് താഴ് ഭാഗം തുടങ്ങിയ സ്ഥലങ്ങളിലാണ് ലഹരി മാഫിയകളുടെ വിഹാര കേന്ദ്രങ്ങൾ.സ്ഥിരം കുറ്റവാളികളായ ഇവർക്കെതിരെ പരാതി നൽകാൻ സമീപവാസികൾ ഭയപ്പെടുകയാ ണ്.

സമീപകാലത്ത് എക്‌സൈസ്‌ ഉദ്യോഗസ്ഥർ എൽഎസ്ഡി പോലുള്ള മാരക മയക്കു മരുന്നുകൾ കൊല്ലം നഗരത്തിൽ നിന്ന് പിടികൂടിയിരുന്നു.

യുവതലമുറയ്ക്ക് ഇന്ന് ഏറ്റവും പ്രിയപ്പെട്ട ലഹരികളിലൊന്നാണ് എല്‍.എസ്.ഡി എന്ന ചുരുക്കപ്പേരി അറിയപ്പെടുന്ന (ലൈസര്‍ ജിക് ആസിഡ് ഡിത്തലാമിഡ്). ഗോവ, തിരുവനന്തപുരം, മുംബൈ, ബെംഗളുരു, കൊച്ചി എന്നിവിടങ്ങളിലെ ഡി.ജെ പാര്‍ട്ടികളിലെ നിറസാനിധ്യമായ ഈ ലഹരി പേപ്പര്‍ സ്റ്റിക്കർ ഒരെണ്ണം ഉപയോഗി ച്ചാല്‍ എട്ട് മണിക്കൂര്‍ മുതല്‍ 18 മണിക്കൂര്‍ വരെ ഉന്മാദാവസ്ഥയില്‍ തുടരും. വളരെ വേഗം അഡിക്ഷന്‍ ഉണ്ടാകുകയും മണം ഇല്ലാ ത്തതും ഈ ലഹരി സ്റ്റിക്കറിന്റെ വിപണി വളരെ വേഗം വളരാന്‍ കാരണമായി.

Comments are closed.