EBM News Malayalam

ഐപിഎല്ലില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്- റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പോരാട്ടം

അബുദാബി: ഐപിഎല്ലില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്- റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പോരാട്ടം. രാത്രി ഏഴരയ്ക്ക് അബുദാബിയിലാണ് പ്ലേ ഓഫിലേക്ക് നിര്‍ണായക ചുവട് വയ്ക്കാനാണ് ബാംഗ്ലൂരും കൊല്‍ക്കത്തയും ഇറങ്ങുന്നത്. ഒന്‍പത് കളിയില്‍ റോയല്‍ ചലഞ്ചേഴ്സിന് 12 ഉം നൈറ്റ് റൈഡേഴ്സിന് പത്തും പോയിന്റാണുള്ളത്.

വിരാട് കോലിയും എ ബി ഡിവില്ലിയേഴ്സും ദേവ്ദത്ത് പടിക്കലും ഉള്ള ബാറ്റിംഗ് നിരയെക്കുറിച്ച് കാര്യമായ ആശങ്കകളില്ല. ചഹല്‍- സുന്ദര്‍ സ്പിന്‍ സഖ്യവും മികച്ച ഫോമിലാണ്. അതേസമയം നായകനെ മാറ്റിയ ശേഷവും കൊല്‍ക്കത്തയുടെ പ്രകടനത്തില്‍ കാര്യമായ മാറ്റമൊന്നുമില്ല. സണ്‍റൈസേഴ്സിനെതിരെ സൂപ്പര്‍ ഓവറിലെ ജയത്തിന് ശേഷമാണ് വരവ്. ബൗളിംഗ് ആക്ഷന്‍ വിവാദം അതിജീവിച്ച സുനില്‍ നരെയ്ന്റെ പരിക്ക് ഭേദമായാല്‍ ഒരു വിദേശതാരം പുറത്തുപോകേണ്ടിവരും.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu

Comments are closed.