EBM News Malayalam

ഒരു അടിപൊളി കല്ലുമ്മക്കായ റോസ്റ്റ്

മലബാർ മേഖലയിൽ വളരെ പ്രസിദ്ധമായ ഒരു വിഭവമാണ് കല്ലുമ്മക്കായ കൊണ്ടുള്ള വിഭവങ്ങൾ. ഇപ്പോൾ മലബാറിൽ മാത്രമല്ല തിരുവിതാംകൂറിലും രുചിയുടെ വിസ്മയം ഒരുക്കുകയാണ് കല്ലുമ്മക്കായ.

കല്ലുമ്മക്കായ തേങ്ങാക്കൊത്ത് തയ്യാറാക്കുന്ന വിധം.

                           ചേരുവകൾ

1. അര കിലോ കല്ലുമ്മക്കായ
2. 4 ടേബിൾ സ്പൂൺ കുരുമുളക് ചതച്ചത്
3. അര ടേബിൾ സ്പൂൺ മഞ്ഞൾപൊടി
4. 2 ടേബിൾ സ്പൂൺ കാശ്മീരി മുളകുപൊടി
5. 2 ടേബിൾ സ്പൂൺ ഗരംമസാല
6. 3 ടേബിൾ സ്പൂൺ തേങ്ങാക്കൊത്ത്
7. 1 ചെറിയ കഷണം ഇഞ്ചി (ചതച്ചത്)
8. 4 ചുവന്നുള്ളി (ചെറുതായി അരിഞ്ഞത്)
9. 6 അല്ലി വെളുത്തുള്ളി (ചതച്ചത്)
10. 2 പച്ചമുളക് നെടുകെ കീറിയത്
11. 2 തണ്ട് കറിവേപ്പില
12. ആവശ്യത്തിന് കടുക്
13. ആവശ്യത്തിന് എണ്ണ

തയ്യാറാക്കുന്ന വിധം
അഴുക്കു കളഞ്ഞ കല്ലുമ്മക്കായ ഒന്ന് കൂടി കഴുകി വൃത്തിയാക്കിയ ശേഷം ചുവന്നുള്ളിയും വെളുത്തുള്ളിയും ഇഞ്ചിയും ചതച്ചതും കുറച്ച് ഉപ്പും ചേർത്ത് ചെറുതീയിൽ വേവിക്കുക അതിലേക്ക് കല്ലുമ്മക്കായ ചേർക്കുക 3 മിനിറ്റിനു ശേഷം മുളകുപൊടിയും മഞ്ഞൾപൊടിയും ഗരംമസാലയും കുരുമുളകുപൊടിയും ചേർത്ത് പച്ചമണം പോകുന്നത് വരെ ഇളക്കുക. അതിന് ശേഷം കുറച്ച് വെള്ളവും കൂടി ഒഴിച്ച് വേവിക്കുക.15 മിനിട്ട് കൊണ്ട് കല്ലുമ്മക്കായ വെന്ത് പാകമായി കിട്ടും.

അടുത്തതായി ഒരു ചട്ടിയിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ശേഷം ഇതിലേക്ക് കൊച്ചുള്ളിയരിഞ്ഞതും തേങ്ങാക്കൊത്തും പച്ചമുളകും കറിവേപ്പിലയും കുരുമുളകും കൂടിയിട്ട് വഴറ്റുക.ഇതിലേക്ക് നേരത്തേ വേവിച്ചു വെച്ചിരിക്കുന്ന കല്ലുമ്മക്കായ കൂടി ചേർത്ത് നല്ലത് പോലെ റോസ്റ്റ് ചെയ്തെടുക്കുക. ആവശ്യമെങ്കിൽ ഇടയ്ക്ക് കുറച്ചു വെളിച്ചെണ്ണ കൂടി ചേർത്ത് ഇളക്കുക.

സുധ

Comments are closed.