EBM News Malayalam

ഭാവി വരന്‍ ഗൗതം കിച്‌ലുവിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് നടി കാജല്‍ അഗര്‍വാള്‍

വിവാഹത്തിന് ഏതാനും ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ ഭാവി വരന്‍ ഗൗതം കിച്‌ലുവിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് നടി കാജല്‍ അഗര്‍വാള്‍. 30ന് ആണ് വിവാഹം. വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ചതാണ് വിവാഹം. കാജലിന്റെ ബാച്ചിലര്‍ പാര്‍ട്ടിയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോള്‍ ഗൗതം കിച്‌ലുവിനൊപ്പമുള്ള കാജലിന്റെ ഫോട്ടോയും ആരാധകര്‍ ഏറ്റെടുത്തു. കാജലിന്റെയും തന്റെയും ഫോട്ടോയായിരുന്നു ഗൗതം കിച്‌ലു ഷെയര്‍ ചെയ്തത്. ഇതില്‍ തന്നെ ഒരു ഡിസൈന്‍ എലമെന്റ് ഉണ്ടല്ലോ എന്നായിരുന്നു കാജലിന്റെ കമന്റ്.

നടിയുടെ കമന്റ് ആരാധകരും ഏറ്റെടുത്തു. മുംബൈയിലായിരിക്കും വിവാഹം നടക്കുകയെന്നും നടി അറിയിച്ചു. അടുത്ത കുടുംബാംഗങ്ങള്‍ മാത്രമായിരിക്കും വിവാഹത്തിന് ഉണ്ടാകുക. ഇപ്പോഴത്തെ സാഹചര്യത്തില്‍ അങ്ങനെ മാത്രമേ വിവാഹം നടത്താനാകു. മഹാമാരി കരിനിഴല്‍ വീഴ്ത്തുന്നുണ്ടെങ്കിലും ഒന്നിച്ച് ഒരു ജീവിതം തുടങ്ങാനാകുന്നതിന്റെ സന്തോഷത്തിലാണ്. എല്ലാവരുടെയും സ്‌നേഹത്തിന് നന്ദി. ഞങ്ങള്‍ക്ക് എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണം. എല്ലാവരും നല്‍കുന്ന പിന്തുണയ്ക്ക് നന്ദി പറയുന്നതായും കാജല്‍ അഗര്‍വാള്‍ പറയുന്നു. ക്യൂം ഹോ ഗയാ നാ എന്ന ഹിന്ദി സിനിമയിലൂടെയാണ് 2004ല്‍ കാജല്‍ വെള്ളിത്തിരയിലെത്തുന്നത്.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu

 

Comments are closed.