കാണാതായ ജസ്നയെ കണ്ടെത്തുന്നതിന് അന്വേഷണം ആവശ്യപ്പെട്ട് അച്ഛന് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കും. ബിഷപ്പ് മാര്‍ മാത്യൂ അറയ്ക്കല്‍ വഴിയാണ് നിവേദനം കൈമാറുക. 2018 മാര്‍ച്ച് 22നാണ് പത്തനംതിട്ട ജില്ലയിലെ മുക്കൂട്ടുതറയിലുള്ള വീട്ടില്‍ നിന്ന് ജസ്നയെ കാണാതാകുന്നത്.
ജസ്ന ജീവിച്ചിരിക്കുന്നു എന്നല്ലാതെ മറ്റൊരു വിവരവും ഇതുവരെയില്ല. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിക്ക് നിവേദനം നല്കാന് തീരുമാനിച്ചതെന്ന് ജസ്നയുടെ അച്ഛന് ജയിംസ് ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
ജസ്നയെ കാണാതായിട്ട് രണ്ടര വര്‍ഷമായി. പൊലീസും ക്രൈംബ്രാഞ്ചും പ്രത്യേക അന്വേഷണ സംഘവും ജസ്നയെ കണ്ടെത്തുന്നതിന് അന്വേഷണം നടത്തി. എന്നാല്‍ ജസ്നയെ കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് കേന്ദ്രത്തെ സമീപിച്ചതെന്ന് ജയിംസ് ജോസഫ് പറഞ്ഞു.
Comments are closed.