EBM News Malayalam

ഡല്‍ഹി സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒരു വിദ്യാര്‍ത്ഥി കൂടി അറസ്റ്റിലായി

ന്യുഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്തും അനുകൂലിച്ചും വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഫെബ്രുവരിയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒരു വിദ്യാര്‍ത്ഥി കൂടി അറസ്റ്റിലായി. യു.എ.പി.എ നിയമപ്രകാരം ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയായ ആസിഫ് തന്‍ഹയെ ആണ് ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്‍ അറസ്റ്റു ചെയ്തത്.

അതേസമയം ജാമിയ യൂണിവേഴ്സിറ്റിയില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് നേരത്തെ ക്രൈംബ്രാഞ്ച് ആസിഫിനെ അറസ്റ്റു ചെയ്തിരുന്നു. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഷദാബ് എന്നയാളെ ചാന്ദ് ബാഗില്‍ നിന്നും അറസ്റ്റു ചെയ്തതായി സ്പെഷ്യല്‍ സെല്‍ വ്യക്തമാക്കി.

Comments are closed.