EBM News Malayalam

സിക്കിമിൽ ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്‌തു.

സിക്കിം : സിക്കിമിൽ ആദ്യത്തെ കോവിഡ് പോസ്റ്റീവ് കേസ് റിപ്പോർട്ട് ചെയ്തു. സിക്കിമിൽ നിന്നുള്ള 25 കാരനായ പുരുഷനാണ് രോഗം സ്ഥിരീകരിച്ചത്.

മെയ് 17 ന് ന്യൂഡൽഹിയിൽ നിന്ന് സിലിഗുരി വരെ അദ്ദേഹം സ്വകാര്യ ബസ്സിൽ യാത്ര ചെയ്തിരുന്നു. തുടർന്ന് മെയ് 19 ന് മെല്ലി ചെക്ക്പോസ്റ്റിലൂടെ എസ്എൻ‌ടി ബസിൽ യാത്ര ചെയ്തിരുന്നു. സൗത്ത് ഡിസ്ട്രിക്റ്റിലെ നിയുക്ത ഫെസിലിറ്റി ക്വാറൻറൈൻ സെന്ററുകളിലൊന്നിലാണ് അദ്ദേഹത്തെ പാർപ്പിച്ചിരുന്നതെന്ന് ഡോ. ഭൂട്ടിയ പറഞ്ഞു.
കോവിഡ് സ്ഥിരീകരിച്ച രോഗി യാത്ര ചെയ്ത ബസിൽ സൗത്ത് ഡിസ്ട്രിക്റ്റിൽ നിന്നുള്ള മൂന്ന് പേരും വെസ്റ്റ് ഡിസ്ട്രിക്റ്റിൽ നിന്നുള്ള ഒമ്പത് പേരും അടങ്ങുന്ന 12 പേരുണ്ടായിരുന്നതെന്ന് അദ്ദേഹം അറിയിച്ചു.
മെയ് 21ന് കടുത്ത പനിയും ജലദോഷവും പിടിപെട്ടതിനെ തുടർന്ന് മെയ് 22 ന് രാവിലെ തന്നെ കോവിഡ് -19 എസ്ടിഎൻഎം ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ സാമ്പിൾ ഉടൻ എസ്ടിഎൻഎം ആശുപത്രിയിലെ ട്രൂനാറ്റ് മെഷീനിൽ പരീക്ഷിച്ചു. ഇത് പോസിറ്റീവ് ആണെന്നാണ് റിപ്പോർട്ട്.
“കൂടുതൽ സ്ഥിരീകരിക്കുന്നതിനായി, അദ്ദേഹത്തിന്റെ സാമ്പിൾ ആർ‌ടി‌പി‌ സി‌ആർ പരിശോധനയ്ക്കായി സിലിഗുരിയിലെ നോർത്ത് ബംഗാൾ മെഡിക്കൽ കോളേജിലേക്ക് അയച്ചു.
ഇന്ന് ഉച്ചകഴിഞ്ഞ് 3: 30 ന് കോവിഡ് -19 പോസിറ്റീവ് അയതായ റിപ്പോർട്ട് സ്ഥിരീകരിച്ചു,”നിലവിൽ അദ്ദേഹത്തെ ഇൻസുലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.

Comments are closed.