തെല്‍അവീവ്: യുഎഇ പൗരന്മാരെ മുന്‍കൂര്‍ വിസയില്ലാതെ ഇസ്രയേലിലേക്ക് യാത്ര ചെയ്യാന്‍ അനുവദിക്കുന്ന കരാറിന് അംഗീകാരം നല്കി ഇസ്രയേല്‍ ക്യാബിനറ്റ്. ഇരു രാജ്യങ്ങളുടെയും വിനോദസഞ്ചാര, ബിസിനസ് മേഖലകളില്‍ കരാര്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി.
യുഎഇയും ഇസ്രയേലും വിസയില്ലാതെ യാത്ര അനുവദിക്കുന്നതിനുള്ള കരാറിന് തങ്ങള്‍ അംഗീകാരം നല്‍കിയതായി നെതന്യാഹു തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. തെല്‍ അവീവില്‍ എംബസി തുറക്കുമെന്ന് യുഎഇ പ്രഖ്യാപിച്ചിരുന്നു. വിസയില്ലാതെ യുഎഇ പൗരന്മാര്ക്ക് ഇസ്രയേലിലേക്ക് യാത്ര ചെയ്യാനും 90 ദിവസം വരെ അവിടെ തങ്ങാനും സാധിക്കുമെന്ന് കഴിഞ്ഞ മാസം തന്നെ യുഎഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അറിയിച്ചിരുന്നു.
ആപ് ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക
https://play.google.com/store/apps/details?id=com.ebmnews
ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം
https://facebook.com/ebmnewsmalayalam
ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക
https://www.youtube.com/c/EBMNewsMalayalam?sub_confirmation=1
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu
Comments are closed.