EBM News Malayalam

ഇൻഫിനിക്സ് സ്മാർട്ട് 4 പ്ലസ് ഇന്ന് ഫ്ലിപ്പ്കാർട്ട് വഴി വിൽപ്പനയ്‌ക്കെത്തും

ഇൻഫിനിക്സ് സ്മാർട്ട് 4 പ്ലസ് ഇന്ന് ഫ്ലിപ്പ്കാർട്ട് വഴി വിൽപ്പനയ്‌ക്കെത്തും. ഈ ഹാൻഡ്സെറ്റിനെ ഫ്ലാഷ് സെയിൽ ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും. ഒരു ബജറ്റ് സ്മാർട്ട് എന്ന നിലയിൽ മികച്ച ബാറ്ററി കപ്പാസിറ്റിയുമായാണ് ഇന്ന് ഇൻഫിനിക്‌സ് സ്മാർട്ട് 4 പ്ലസ് വിൽപനയ്ക്ക് എത്തുന്നത്.

കഴിഞ്ഞ വർഷം ഇറങ്ങിയ ഇൻഫിനിക്‌സ് സ്മാർട്ട് 3 പ്ലസിന്റെ പിൻഗാമിയാണ് സ്മാർട്ട് 4 പ്ലസ്. ഇൻഫിനിക്സ് ഒരു വേരിയന്റിൽ മാത്രമാണ് സ്മാർട്ട് 4 പ്ലസ് അവതരിപ്പിച്ചത്. 7,999 രൂപ വിലയുള്ള ഈ വേരിയന്റ് 3 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജും മൈക്രോ എസ്ഡി കാർഡ് വഴി വികസിപ്പിക്കാനാവും.

നോ-കോസ്റ്റ് ഇഎംഐ, എക്സ്ചേഞ്ച് ലഭിക്കുന്നതിന് 6 മാസത്തെ ഗൂഗിൾ വൺ ട്രയൽ, ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ 5 ശതമാനം ക്യാഷ് ബാക്ക്, ആക്സിസ് ബാങ്ക് ബസ്സ് ക്രെഡിറ്റ് കാർഡിൽ 5 ശതമാനം കിഴിവ് തുടങ്ങിയ ഓഫറുകളുമായാണ് ഈ ഹാൻഡ്‌സെറ്റ് ഇന്ന് വില്പനയ്ക്കായി വരുന്നത്. കൂടാതെ, റുപേ ഡെബിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 75 രൂപ കിഴിവ് ലഭിക്കും.

മിഡ്‌നെറ്റ് ബ്ലാക്ക്, ഓഷ്യൻ വേവ്, വയലറ്റ് എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് ഈ ഹാൻഡ്‌സെറ്റ് വില്പനക്കെത്തിയിരിക്കുന്നത്. ആൻഡ്രോയിഡ് 10 അടിസ്ഥാനമായ എക്‌സ്ഒഎസ് 6.2 ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഈ ഫോണിൽ വരുന്നത്. 720×1,640 പിക്‌സൽ ഡിസ്പ്ലെയുള്ള 6.82 ഇഞ്ച് എച്ഡി+ ഐപിഎസ് ഡിസ്പ്ലേയാണ് ഈ ഡിവൈസിന് നൽകിയിരിക്കുന്നത്.

90.5 ശതമാനം സ്ക്രീൻ-ടു-ബോഡി-റേഷ്യോയും 20:5:9 ആസ്പെക്ട് റേഷ്യോയും ഈ ഡിസ്‌പ്ലേയ്ക്കുണ്ട്. ഒക്ട-കോർ മീഡിയടെക്‌ ഹീലിയോ എ 25 SoC പ്രോസസ്സർ 3 ജിബി റാമുമായാണ് ജോഡിയാക്കിയിരിക്കുന്നത്. 32 ജിബി ഓൺബോർഡ് സ്റ്റോറേജ് മൈക്രോ എസ്ഡി കാർഡുപയോഗിച്ച് 256 ജിബി വരെ വിപുലീകരിക്കാവുന്നതാണ്.

എഫ് /1.8 അപ്പാർച്ചർ വരുന്ന 13 മെഗാപിക്സൽ പ്രൈമറി ക്യാമറയും ഡെപ്ത് സെൻസറും ചേർന്ന ഡ്യുവൽ ക്യാമറയാണ് ഇൻഫിനിക്‌സ് സ്മാർട്ട് 4 പ്ലസ്സിന് ലഭിച്ചിരിക്കുന്നത്. ഓട്ടോ സീൻ ഡിറ്റക്ഷൻ, എഐ എച്ഡിആർ, എഐ 3ഡി ബ്യൂട്ടി, പനോരമ, എആർ അനിമോജി എന്നി സവിശേഷതകളാണ് ഈ ഹാൻഡ്സെറ്റിനെ ക്യാമറയ്ക്ക് ഉള്ളത്. സെൽഫികൾക്കും വീഡിയോ കോളിംഗിനുമായി 8 മെഗാപിക്സൽ ഫ്രന്റ് ക്യാമറയാണ് ഇൻഫിനിക്‌സ് സ്മാർട്ട് 4 പ്ലസ്സിൽ വരുന്നത്.

Comments are closed.