EBM News Malayalam

2024 ല്‍ ഇന്ത്യ അഞ്ച് ട്രില്ല്യണ്‍ സാമ്പത്തിക ശേഷിയിലേക്ക് എത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി: കൊവിഡ് പ്രതിസന്ധിയെ അതിജീവിച്ച് 2024 ല്‍ ഇന്ത്യ അഞ്ച് ട്രില്ല്യണ്‍ സാമ്പത്തിക ശേഷിയിലേക്ക് എത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിമുഖത്തില്‍ പറയുന്നു. സാമ്പത്തിക ശക്തിയാകാന്‍ സംസ്ഥാനങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിക്കണം. ലക്ഷ്യത്തിലെത്തുമെന്നത് ഉറച്ച പ്രതീക്ഷയെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊവിഡ് പ്രതിരോധ വാക്‌സിന്‍ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും ഒരുപോലെ ഉറപ്പാക്കുമെന്നും മോദി പറഞ്ഞു.

‘സാമ്പത്തികരംഗത്തെ ഇപ്പോഴത്തെ സാഹചര്യമാകില്ല അടുത്ത വര്‍ഷങ്ങളില്‍. സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ തുടരും. ആത്മവിശ്വാസമില്ലാത്തവരുടെ വാക്കുകള്‍ക്ക് സര്‍ക്കാര്‍ ചെവികൊടുക്കുന്നില്ല. 2024ല്‍ അഞ്ച് ട്രില്ല്യണ്‍ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്ന ഉറച്ച പ്രതീക്ഷയുണ്ട്. തീരുമാനങ്ങള്‍ നടപ്പാക്കിയ ചരിത്രമാണ് തന്റെ സര്‍ക്കാരിനുള്ളതെന്നും അത് ജനങ്ങള്‍ക്ക് അറിയാമെന്നും അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

സാമ്പത്തിക ശക്തിയാകാന്‍ സംസ്ഥാനങ്ങളുടെ സഹകരണവും വേണം. നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ സംസ്ഥാനങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിക്കണം. കൊവിഡ് കാലത്ത് കൂടുതല്‍ പണം സംസ്ഥാനങ്ങള്‍ക്ക് നല്‍കി. കേന്ദ്ര സംസ്ഥാന ബന്ധം ജിഎസ്ടിയില്‍ മാത്രം ഒതുങ്ങുന്നതല്ല. കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ 19 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഈ സാമ്പത്തിക വര്‍ഷം വരുത്തിയത്. കൊവിഡ് പ്രതിരോധ വാക്‌സിന്‍ എത്രയും വേഗം ലഭ്യമാക്കാനാണ് ശ്രമം രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും വാക്‌സിന്‍ ഉറപ്പാക്കുമെന്നും മോദി പറയുന്നു.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu

Comments are closed.