EBM News Malayalam

ഫെസ്റ്റീവ് സെയിലില്‍ 47 ശതമാനവും സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന

ദില്ലി: ഏഴ് ദിവസമായി ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ തുടരുന്ന ഫെസ്റ്റീവ് സെയിലില്‍ 47 ശതമാനവും സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന. ഒക്ടോബര്‍ 15 മുതല്‍ 21 വരെ നടന്ന വിപണന മേളയില്‍ ബെംഗളൂരു ആസ്ഥാനമായ മാര്‍ക്കറ്റ് റിസര്‍ച് സ്ഥാപനം റെഡ്സീര്‍ നടത്തിയ അവലോകനത്തില്‍ ഓരോ മിനിറ്റിലും ഒന്നര കോടിയുടെ വില്‍പ്പനയാണ് സ്മാര്‍ട്‌ഫോണ്‍ കാറ്റഗറിയില്‍ നടന്നത്.

ഫാഷന്‍ വിപണി പ്രതീക്ഷിച്ച മുന്നേറ്റം കാഴ്ചവെച്ചില്ലെങ്കിലും 14 ശതമാനത്തിന്റെ വില്‍പ്പന നേടി. ഫെസ്റ്റീവ് സെയിലില്‍ കഴിഞ്ഞ ആഴ്ച 50 ലക്ഷം ഫോണുകള്‍ വിറ്റെന്നായിരുന്നു എംഐ ഇന്ത്യയുടെ അവകാശവാദം. അതേസമയം ചൈനീസ് ബ്രാന്റായ പോകോ ഇക്കുറി പത്ത് ലക്ഷം ഫോണ്‍ വിറ്റു. ഫ്‌ലിപ്കാര്‍ട്ടിലായിരുന്നു വില്‍പ്പന.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu

 

 

Comments are closed.