EBM News Malayalam

ഹ്യുണ്ടായി രണ്ടാം തലമുറ എലൈറ്റ് i20 വിപണിയിൽ നിന്നും പിൻവലിച്ചു

നവംബർ 5 -ന് നടക്കാനിരിക്കുന്ന പുതിയ മോഡലിന്റെ ലോഞ്ചിന് മുന്നോടിയായി ഹ്യുണ്ടായി രണ്ടാം തലമുറ എലൈറ്റ് i20 വിപണിയിൽ നിന്നും പിൻവലിച്ചു. എലൈറ്റ് i20 മാറ്റിസ്ഥാപിക്കാൻ സജ്ജമാക്കിയിരിക്കുന്ന മൂന്നാം തലമുറ i20 ദക്ഷിണകൊറിയൻ നിർമ്മാതാക്കൾ വെളിപ്പെടുത്തി. ഇത് എലൈറ്റ് മോണിക്കർ ഒഴിവാക്കി, വെറും i20 എന്ന പേരിലെത്തും.

എലൈറ്റ് i20 പ്രധാനമായും സവിശേഷതകളാൽ സമ്പന്നമായ പാക്കേജിനും 90 bhp 1.4 ലിറ്റർ ഡീസലിനും 83 bhp 1.2 ലിറ്റർ പെട്രോൾ എഞ്ചിനുകൾക്കും പേരുകേട്ടതാണ്. പരുക്കൻ രൂപത്തിലുള്ള ഹാച്ച്ബാക്ക് ആഗ്രഹിക്കുന്നവർക്കായി എലൈറ്റ് i20 ആക്റ്റീവും നിർമ്മാതാക്കൾ നൽകിയിരുന്നു.

ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയുമുള്ള ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ക്ലൈമറ്റ് കൺട്രോൾ, പുഷ് ബട്ടൺ സ്റ്റാർട്ട് ഉള്ള കീലെസ് എൻട്രി, സ്റ്റിയറിംഗ് മൗണ്ട് ചെയ്ത ഓഡിയോ കൺട്രോളുകൾ, ഒരു കൂൾഡ് ഗ്ലോവ് ബോക്സ്, ആറ് എയർബാഗുകൾ എന്നിവ പോലുള്ള സവിശേഷതകളുമായി ഇത് ഉപഭോക്താക്കളെ ആകർഷിച്ചു. 6.57 ലക്ഷം മുതൽ 8.33 ലക്ഷം വരെയായിരുന്നു വാഹനത്തിന്റെ എക്സ്-ഷോറൂം വില.

എലൈറ്റ് i20 -യെ മാറ്റിസ്ഥാപിക്കാൻ സജ്ജമാക്കിയ മൂന്നാം തലമുറ i20 എല്ലാ നിലകളിലും മെച്ചപ്പെടുത്തിയതാണ്. ഇത് പ്രീമിയമായി കാണപ്പെടുന്നു, കൂടുതൽ സവിശേഷതകളാൽ വാഹനം ലോഡ് ചെയ്തിരിക്കുന്നു.

കൂടാതെ 1.0 ലിറ്റർ ടർബോ-പെട്രോൾ യൂണിറ്റ് ഉൾപ്പെടെ മൂന്ന് എഞ്ചിൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യും. മാത്രമല്ല, ഹ്യുണ്ടായിയുടെ പുതിയ ആറ്-സ്പീഡ് ക്ലച്ച്‌ലെസ് മാനുവൽ ഗിയർ‌ബോക്സും ഇതിന് ലഭിക്കാം.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu

Comments are closed.