EBM News Malayalam

കൊല്ലം കുണ്ടറയില്‍ യുവതിയും കുഞ്ഞും ആത്മഹത്യ ചെയ്തതിനു പിന്നാലെ ഭര്‍ത്താവും തൂങ്ങി മരിച്ചു

കൊല്ലം: കൊല്ലം കുണ്ടറയില്‍ യുവതിയും കുഞ്ഞും ആത്മഹത്യ ചെയ്തു. പിന്നാലെ ഭര്‍ത്താവും തൂങ്ങി മരിച്ചു. കുണ്ടറ വെള്ളിമണ്‍ സ്വദേശി ഷൈജുവാണ് മരിച്ചത്. ഷൈജുവിന്റെ ഭാര്യ രാഖി മൂന്ന് വയസുള്ള മകനുമായി അഷ്ടമുടിക്കായലില്‍ ചാടി ആത്മഹത്യ ചെയ്തിരുന്നു. ഷൈജുവിനെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഷൈജു മദ്യപിച്ച് ബഹളം വക്കുന്ന അളായിരുന്നുവെന്നും രാഖിയുടെ ആത്മഹത്യക്ക് പിന്നില്‍ കുടുംബപ്രശനങ്ങള്‍ ഉണ്ടായിരുന്നുവെന്നുമായിരുന്നു നാട്ടുകാരും ജനപ്രതിനിധികളും ആരോപിച്ചത്. അതേസമയം ഷൈജു ഒളിവിലായിരുന്നുവെന്നും ഇയാള്‍ക്കായി തെരച്ചില്‍ തുടരുന്നുവെന്നുമായിരുന്നു പൊലീസ് ഭാഷ്യം.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu

 

Comments are closed.