EBM News Malayalam

ഹോണർ X10 സ്മാർട്ട്‌ഫോൺ ചൈനയിൽ അവതരിപ്പിച്ചു

ഹോണറിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ ഹോണർ X10 സ്മാർട്ട്‌ഫോൺ ചൈനയിൽ അവതരിപ്പിച്ചു. 5 ജി സപ്പോർട്ട്, ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, ആൻഡ്രോയിഡ് 10 എന്നീ സവിശേഷതകളോടെയാണ് ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്.

ലൈറ്റ്സ്പീഡ് സിൽവർ, പ്രോബിംഗ് ബ്ലാക്ക്, റേസിംഗ് ബ്ലൂ എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാണ്. ഹോണർ 9 എക്സ് സ്മാർട്ട്‌ഫോണിന് സമാനമായ മോട്ടറൈസ്ഡ് പോപ്പ്-അപ്പ് ക്യാമറ ഡിസൈനാണ് എക്സ്10 സ്മാർട്ട്ഫോണിലും നൽകിയിട്ടുള്ളത്.

ഹോണർ എക്സ്10 മൂന്ന് മോഡലുകളിൽ ലഭ്യമാണ്. അടിസ്ഥാന വേരിയന്റായ 6 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിന് ആർ‌എം‌ബി 1,899 ആണ് വില. ഇത് ഏകദേശം 20,200 രൂപയോളം വരും. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് ആർ‌എം‌ബി 2,199 (ഏകദേശം 23,400 രൂപ) വിലയാണ് കമ്പനി പ്രഖ്യാപിച്ചത്. ഈ ഡിവൈസിന്റെ ടോപ്പ് എൻഡ് വേരിയന്റ് 8 ജിബി റാം + 128 ജിബി സ്റ്റോറേജ് കോൺഫിഗറേഷനുമായാണ് വരുന്നത്. ഇതിന് ആർ‌എം‌ബി 2,399 (ഏകദേശം 25,500 രൂപ) വിലവരും.

ഹോണർ എക്സ്10 സ്മാർട്ട്ഫോൺ വിമാൾ വെബ്സൈറ്റിൽ ലിസ്റ്റുചെയ്തിട്ടുണ്ട്. ഈ ഫോണിന്റെ പ്രീബുക്കിങും ആരംഭിച്ചിട്ടുണ്ട്. മെയ് 26നാണ് ഫോണിന്റെ വിൽപ്പന ആരംഭിക്കുന്നത്.ഹോണർ എക്സ്10 സ്മാർട്ട്ഫോൺ അന്താരാഷ്ട്ര വിപണിയിൽ എപ്പോഴണ് എത്തുകയെന്നോ ഇന്ത്യയിൽ ഈ ഫോൺ എപ്പോൾ ലഭ്യമാക്കുമെന്നോ ചൈനിസ് കമ്പനിയായ ഹോണർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ഹോണർ എക്സ്10 സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ഒക്ടാകോർ കിരിൻ 820 SoC പ്രോസസറാണ്. 8 ജിബി വരെ എൽപിഡിഡിആർ 4 എക്‌സ് റാമും 128 ജിബി വരെ ഓൺബോർഡ് സ്റ്റോറേജുമായിട്ടാണ് ഈ ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്. എൻ‌എം കാർഡ് വഴി 256 ജിബി വരെ മെമ്മറി എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും ഫോണിൽ നൽകിയിട്ടുണ്ട്.

ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള മാജിക് യുഐ 3.1.1ലാണ് ഹോണർ എക്സ്10 സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഡിവൈസിൽ ഉള്ളത് 6.63 ഇഞ്ച് ഡിസ്‌പ്ലേയാണ്. ഈ ഡിസ്പ്ലെ ഫുൾ എച്ച്ഡി + റെസല്യൂഷൻ (1080 x 2400 പിക്‌സൽസ്) സപ്പോർട്ട് ചെയ്യുന്നു. ഡിസ്പ്ലെയ്ക്ക് 92 ശതമാനം സ്‌ക്രീൻ ടു ബോഡി റേഷ്യോയും ഉണ്ട്.

ക്യാമറകൾ പരിശോധിച്ചാൽ ഹോണർ എക്സ് 10 ന്റെ പിൻഭാഗത്ത് എഫ് / 1.8 ലെൻസുള്ള 40 മെഗാപിക്സൽ സെൻസറും എഫ് / 2.4 ലെൻസുള്ള 8 മെഗാപിക്സൽ സെൻസറും എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ സെൻസറും ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് നൽകിയിരിക്കുന്നത്. മുൻവശത്ത്, എഫ് / 2.2 ലെൻസുള്ള 16 മെഗാപിക്സൽ സെൽഫി സെൻസറാണ് സ്മാർട്ട്‌ഫോണിനുള്ളത്.

Comments are closed.