ഡോര്‍ട്മുണ്ട് : ജര്‍മന്‍ ബുന്ദസ്ലിഗ ഫുട്ബോളില്‍ ബൊറൂസിയ ഡോര്‍ട്മുണ്ടിനു തകര്‍പ്പന്‍ ജയം (4-0). 45, 79 മിനിറ്റുകളിലായിരുന്നു ഹാലന്‍ഡിന്റെ ഗോളുകള്‍. ജെയ്ഡന്‍ സാഞ്ചോയുടെ ചിപ് പാസില്‍നിന്ന് സുന്ദരമായൊരു ബൈസിക്കിള്‍ കിക്കിലൂടെയായിരുന്നു ഹാലന്‍ഡിന്റെ ആദ്യ ഗോള്‍ നേടിയത്.
സാഞ്ചോ (42′), റാഫേല്‍ ഗ്വുറെയ്റോ (60′) എന്നിവരും ഡോര്‍ട്മുണ്ടിനായി ലക്ഷ്യം കണ്ടു. 22 കളികളില്‍ 36 പോയിന്റുമായി ലീഗില്‍ 6-ാം സ്ഥാനത്താണു ടീം ഇപ്പോള്‍. 49 പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ള ബയണ്‍ മ്യൂണിക് ഇന്നലെ ഐന്‍ട്രാക്റ്റ് ഫ്രാങ്ക്ഫുര്ട്ടിനോടു 2-1നു പരാജയപ്പെട്ടു.
ആപ് ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക
https://play.google.com/store/apps/details?id=com.ebmnews
ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം
https://facebook.com/ebmnewsmalayalam
ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക
https://www.youtube.com/c/EBMNewsMalayalam?sub_confirmation=1
Comments are closed.