EBM News Malayalam

സച്ചിനോ കോലിയോ മികച്ചവന്‍ എന്നുള്ള ചോദ്യത്തിന് ഉത്തരം നല്‍കി മുന്‍ ഇന്ത്യന്‍ താരം ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍

ദില്ലി: സച്ചിനെ മറികടക്കാന്‍ കോലിക്ക് അനായാസം സാധിക്കുമെന്നാണ് ക്രിക്കറ്റ് വിദഗ്ധര്‍ വിലയിരുത്തുന്നത്. എന്നാല്‍ ഇപ്പോള്‍ സച്ചിനോ കോലിയോ മികച്ചവന്‍ എന്നുള്ള ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് മുന്‍ ഇന്ത്യന്‍ താരം ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍.

”20 വര്‍ഷത്തിലധികം ഏകദിന ക്രിക്കറ്റില്‍ സജീവമായ താരമാണ് സച്ചിന്‍. സച്ചിന്‍ കളിക്കുന്ന കാലത്ത് ഫീല്‍ഡിങ് നിയന്ത്രണങ്ങളില്‍ മാറ്റമുണ്ടായിരുന്നു. രണ്ട് കാലഘട്ടവും പരിഗണിക്കുമ്പോള്‍ ഞാന്‍ സച്ചിനൊപ്പമാണ് നില്‍ക്കുന്നത്. അദ്ദേഹമാണ് കോലിയേക്കാല്‍ കേമന്‍. കോലിയുടേത് അമ്പരപ്പിക്കുന്ന പ്രകടമാണ്. എന്നാല്‍ ക്രിക്കറ്റിലെ പുതിയ നിയമങ്ങള്‍ താരങ്ങളെ നന്നായി സഹായിക്കുന്നുണ്ട്. വെള്ള പന്തുകളിലാണ് ഇ്പ്പോള്‍ ഏകദിനം കളിക്കുന്നത്. ഫീല്‍ഡിങ് നിയന്ത്രണങ്ങളുടെ കാര്യം വരുമ്പോള്‍ ഓരോ ഇന്നിങ്സിലും മൂന്ന് വീതം പവര്‍പ്ലേകളുണ്ട്. ഇതുകൊണ്ടൊക്കെ ഇന്നത്തെ താരങ്ങള്‍ക്ക് ബാറ്റിങ് എളുപ്പമാണ്. സച്ചിന്‍ കളിക്കുന്ന സമയത്ത് 230, 240 സ്‌കോര്‍ ഒക്കെ ജയിക്കാവുന്ന ടോട്ടലുകളായിരുന്നു.” ഗംഭീര്‍ പറയുന്നു.

Comments are closed.