EBM News Malayalam

നെയ്യാറ്റിൻകര ടൗണിൽ ശുദ്ധജല വിതരണം തടസ്സപ്പെട്ടു : നാട്ടുകാർ ജല അതോറിറ്റി ഓഫീസ് ഉപരോധിച്ചു

നെയ്യാറ്റിൻകര : നെയ്യാറ്റിൻകര ടൗണിൽ കഴിഞ്ഞ ദിവസങ്ങളിൽ ശുദ്ധജല വിതരണം തടസ്സപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ ജല അതോറിറ്റി ഓഫിസ് ഉപരോധിച്ചു. നിരന്തരം ശുദ്ധജല വിതരണ തടസ്സത്തിനെക്കുറിച്ച് ജല അതോറിറ്റിയിലെ ഓഫീസിലെത്തി പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും എടുക്കാത്തെ തുടർന്നാണ് പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയത്. വ്യാഴാഴ്ച രാവിലെ ആലുമ്മൂട് ജങ്ഷനിൽ നിന്നു ജാഥയായി വന്ന പ്രതിഷേധം കൗൺസിലർ ഉഷാകുമാരി നേതൃത്വം നൽകി . നെയ്യാറ്റിൻകര താലൂക്ക് റസിഡൻ്റ്സ് അസോസിയേഷനുകളുടെ സംയുക്ത സംഘടനയായ ഫ്രാൻ ജനറൽ സെക്രട്ടറി എസ് കെ ജയകുമാർ സമരം ഉദ്ഘാടനം ചെയ്തു. മഞ്ചത്തല സുരേഷ്, മോഹൻദാസ്, സുനിൽ മഞ്ചത്തല, ലത്തീഫ്, ക്യാപിറ്റൽ വിജയൻ, തിരുമംഗലം സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.