ആലിബാബ എന്ന ചൈനീസ് ഇ കൊമേഴ്സ് സ്ഥാപനത്തിന്റെ സ്ഥാപകനായ ജാക്ക് മായെ നീണ്ട ഇടവേളയ്ക്ക് ശേഷം കണ്ടെത്തി. പൊതുരംഗത്ത് നിന്ന് ഏകദേശം നാല് മാസത്തോളം അപ്രത്യക്ഷനായ ജാക്ക് മാ കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ വീഡിയോയിലായിരുന്നു പ്രത്യക്ഷപ്പെട്ടത്. ചൈനയിലെ ഗ്രാമീണ മേഖലയിലുള്ള അധ്യാപകരെ അഭിസംബോധന ചെയ്യുന്നതായിരുന്നു വീഡിയോ.
ജാക്ക് മായുടെ നേതൃത്വത്തിലുള്ള ഫൗണ്ടേഷന് എല്ലാ വര്‍ഷവും ഗ്രാമീണ അധ്യാപകരെ ആദരിക്കുന്ന ചടങ്ങ് നടത്താറുണ്ട്.
ചൈനീസ് സര്‍ക്കാരിനെതിരെ ജാക്ക് മാ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ ജാക്ക് മായ്ക്കെതിരെ പ്രതികാര നടപടികളുമായി നീങ്ങുകയാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ബീജിംഗിലേക്ക് വിളിച്ചു വരുത്തി ജാക്ക് മായെ ചോദ്യം ചെയ്തിരുന്നു. ഇതിനിടെയാണ് ജാക്ക് മാ അപ്രത്യക്ഷനായത്.
Comments are closed.