EBM News Malayalam

മലമ്പാമ്പിനെ ഉപദ്രവിച്ചെന്ന് ആരോപിച്ച് മണ്ണുമാന്തിയന്ത്രവും മറുനാടൻ ഡ്രൈവറെയും വനംവകുപ്പ് അധികൃതർ കസ്റ്റഡിയിലെടുത്തു.

കുതിരാൻ : മലമ്പാമ്പിനെ ഉപദ്രവിച്ചെന്ന് ആരോപിച്ച് മണ്ണുമാന്തിയന്ത്രവും മറുനാടൻ ഡ്രൈവറെയും വനം വകുപ്പ് അധികൃതർ കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ മലമ്പാമ്പിനെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞുമെങ്കിലും ജീവൻ രക്ഷിക്കാനായില്ല ദേശീയപാതയിൽ വഴുക്കുമ്പാറ മുതൽ കുതിരാൻ തുരങ്കത്തിൻ്റെ പടിഞ്ഞാറുഭാഗം വരെയുള്ള ഭാഗത്തെ സർവീസ് റോഡ് നിർമിക്കുന്നതിനിടയിലാണ് സംഭവം.

പശ്ചിമബംഗാൾ സ്വദേശി കാജി നസ്രുൽ ഇസ്ലാ (21) മിനെയാണ് കസ്റ്റഡിയിലെടുത്തത്. ഞായാറാഴ്ച രാവിലെ 11-ന് കൂട്ടിയിട്ട കല്ലുകൾ നീക്കം ചെയ്യുന്നതിനിടയിലാണ് കല്ലിനിടയിൽ നിന്ന് മലമ്പാമ്പ് പുറത്തേക്കുവന്നത്. കല്ല് നീക്കിയപ്പോൾ മലമ്പാമ്പിന് മുറിവേറ്റിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് അധികൃതർ വന്യജീവിസംരക്ഷണ നിയമപ്രകാരമാണ് ഡ്രൈവറെയും മണ്ണുമാന്തിയന്ത്രത്തെയും കസ്റ്റഡിയിലെടുത്തത്.

ഇതോടെ സർവീസ് റോഡ് നിർമാണവും മുടങ്ങി.ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് തൊഴിലാളികൾക്കെതിരേ എടുക്കുന്ന നാലാമത്തെ കേസാണിത്. ഇതോടുകൂടി തൊഴിലാളികൾ ജോലി ചെയ്യാൻ വിസമ്മതിക്കുകയാണെന്നും സർവീസ് റോഡ് നിർമാണം താത്കാലികമായി നിർത്തിവെയ്ക്കുകയാണെന്നും നിർമാണക്കമ്പനി അധികൃതർ അറിയിച്ചു.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu

Comments are closed.