EBM News Malayalam

കറാച്ചിയിൽ പിഐഎ വിമാനാപകടത്തിൽ 92 പേർ മരിച്ചു.

ഇസ്ലാമാബാദ് : പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് (പിഐഎ) വിമാനം തകർന്നു 92 പേർ മരിച്ചുവെന്ന് അൽ ജസീറ അധികൃതരെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്‌തു.

ലഹോറിൽ നിന്ന് കറാച്ചിയിലേക്ക് പോയ പാകിസ്ഥാന്റെ എ 320 വിമാനമാണ് കറാച്ചി വിമാനത്താവളത്തിനുസമീപം ജനവാസ മേഖലയായ മോഡല്‍ കോളനിയില്‍ തകര്‍ന്ന് വീണത്.

അപകടത്തിൽ മരണപ്പെട്ടവരുടെ  മൃതദേഹങ്ങൾ (60)ജിന്ന പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ സെന്ററിലും32  മൃതദേഹങ്ങൾ സിവിൽ ഹോസ്പിറ്റൽ കറാച്ചിയിലും സൂക്ഷിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് മീരൻ യൂസഫ് പറഞ്ഞു.

എ 320 എയർബസ് 91 യാത്രക്കാരെയും
8 ക്രൂ അംഗങ്ങളെയും ലാഹോറിൽ നിന്ന് കറാച്ചിയിലേക്ക് പി.കെ 8303 ൽ കറാച്ചി വിമാനത്താവളത്തിന് സമീപം ഒരു റെസിഡൻഷ്യൽ ഏരിയയിൽ തകർന്നുവീഴുകയായിരുന്നു.തുടർന്ന് സിന്ധ് ആരോഗ്യ- ജനസംഖ്യാ ക്ഷേമ മന്ത്രി കറാച്ചിയിലെ എല്ലാ പ്രധാന ആശുപത്രികളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു .

അതേസമയം തെക്കൻ നഗരമായ കറാച്ചിക്ക് സമീപം നടന്ന വിമാനാപ കടത്തെക്കുറിച്ച് അന്വേഷിക്കാൻ നാല് അംഗ  സംഘത്തെ പാകിസ്ഥാൻ സർക്കാരിന്റെ വ്യോമയാന വിഭാഗം നിയോഗിച്ചതായി  സ്പുട്നിക് റിപ്പോർട്ടിൽ പറയുന്നു.

Comments are closed.