EBM News Malayalam

സിപിഎമ്മിന്റെ പ്രമുഖരായ അഞ്ചു മന്ത്രിമാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്നു ധാരണ

തിരുവനന്തപുരം : സിപിഎമ്മിന്റെ അഞ്ചു മന്ത്രിമാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്നു ധാരണയായി. എ.കെ.ബാലന്‍, ഇ.പി.ജയരാജന്‍, തോമസ് ഐസക്, ജി.സുധാകരന്‍, ടി.പി.രാമകൃഷ്ണന്‍ എന്നിവരാണു മത്സരത്തില്‍ നിന്നു മാറുക. ഇവരില്‍ ഐസക് ഉള്‍പ്പെടെയുള്ളവര്‍ മത്സരത്തില്‍ നിന്നു മാറിനിന്നാല്‍ മണ്ഡലം സംരക്ഷിക്കാനാകുമോയെന്നു വിലയിരുത്തും. മുന്‍ സിപിഎം എംപി കെ.എസ്.മനോജിനെ കോണ്‍ഗ്രസ് ആലപ്പുഴയില്‍ മത്സരിപ്പിച്ചാലുള്ള സാഹചര്യവും സിപിഎം നേതൃത്വം പരിശോധിക്കുന്നുണ്ട്.

അതേസമയം എം.എ.ബേബി വീണ്ടും മത്സരിച്ചേക്കും. മുന്‍ മണ്ഡലമായ കുണ്ടറയില്‍ മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ തുടരാന്‍ സാധ്യതയുള്ളതിനാല്‍ ബേബിക്കുവേണ്ടി പുതിയ മണ്ഡലം കണ്ടെത്തേണ്ടിവരും. ബേബിക്ക് രാജ്യസഭ സീറ്റ് നല്‍കാത്തതും പാര്‍ട്ടിയില്‍ ചര്‍ച്ചയായിരുന്നു. വി.എസ്.അച്യുതാനന്ദന്‍ ഒഴിയുന്ന സാഹചര്യത്തില്‍ മലമ്പുഴയില്‍ മത്സരിക്കാന്‍ സംസ്ഥാന ആക്ടിങ് സെക്രട്ടറി എ.വിജയരാഘവനു താല്‍പര്യം ഉണ്ടായിരുന്നു.

എന്നാല്‍ എല്‍ഡിഎഫ് കണ്‍വീനര്‍ കൂടിയായ വിജയരാഘവനും പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും പ്രചാരണത്തില്‍ കേന്ദ്രീകരിക്കും. കണ്ണൂരില്‍ അണികള്‍ക്കിടയില്‍ സ്വാധീനമുള്ള പി.ജയരാജനെ മാറ്റിനിര്‍ത്തുന്നുവെന്ന വികാരം പൊതുവേ ശക്തമാണ്. അതിനാല്‍ അദ്ദേഹത്തെ മത്സരരംഗത്തിറക്കും. ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റും മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ ഭര്‍ത്താവുമായ മുഹമ്മദ് റിയാസും സംസ്ഥാന പ്രസിഡന്റ് എ.എ.റഹീമും മത്സരിക്കുന്നുണ്ടാകും.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

Comments are closed.