EBM News Malayalam

വിവാദമായ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ ഇന്ന് കരിദിനം ആചരിക്കും

ന്യൂഡൽഹി : വിവാദമായ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ ഇന്ന് കരിദിനം ആചരിക്കും. നിയമം പിൻവലിക്കും വരെ സമരം തുടരാനാണ് കർഷക സംഘടനകളുടെ തീരുമാനം. നൂറ് ദിവസം കടക്കുന്ന സാഹചര്യത്തിൽ സമരം കൂടുതൽ ശക്തമാക്കാൻ തീരുമാനം. ഡൽഹി അതിർത്തിയോട് ചേർന്നുള്ള കെഎംപി എക്സ്പ്രസ് പാത കഷകർ ഉപരോധിക്കും.രാവിലെ 11 മുതൽ അഞ്ച് മണിക്കൂർ വാഹനങ്ങൾ തടയും . ടോൾ പിരിക്കുന്നതും തടയും. വീടുകളിലും ഓഫീസുകളിലും കറുത്ത പതാക നാട്ടാനും സംയുക്ത കിസാൻ മോർച്ച നിർദേശം നൽകി. ജനുവരി 26 ന് ശേഷം കർഷകരുമായി സർക്കാർ ഇതുവരെ ചർച്ചയ്ക്കും തയാറായിട്ടില്ല കർഷകരുടെ ഇടയിൽ ആശങ്കയും ഉണ്ടാക്കുന്നു.സ്ത്രീകളക്കടമുള്ള കർഷകരുടെ പുതിയ സംഘങ്ങൾ സമരകേന്ദ്രങ്ങളിലേക്ക് ഇപ്പോഴും എത്തുന്നുണ്ടാണ് കർഷകയിടയിൽ നിന്ന് വരുന്ന വിവരം.

Comments are closed.