EBM News Malayalam

റിപ്പബ്ലിക്ക് ദിനത്തില്‍ നടത്തുന്ന ട്രാക്ടര്‍ റാലിയുടെ സഞ്ചാരപാതയുടെ തീരുമാനം ഇന്ന്

ദില്ലി: റിപ്പബ്ലിക്ക് ദിനത്തില്‍ ദില്ലിയില്‍ നടത്തുന്ന ട്രാക്ടര്‍ റാലിയുടെ സഞ്ചാരപാത കര്‍ഷകര്‍ ഇന്ന് തീരുമാനിച്ചേക്കും. ദില്ലി നഗരത്തിലൂടെ മൂന്ന് സമാന പാതകളായിരിക്കും ഒരുക്കുന്നത്. ഇന്നലെയാണ് റാലിക്ക് പൊലീസ് അനുമതി നല്‍കിയത്. സഞ്ചാര പാത രേഖാമൂലം നല്‍കണമെന്നും പൊലീസ് ആവശ്യപ്പെട്ടിരുന്നു. അതേസമയം ഒരു ലക്ഷം ട്രാക്ടറുകള്‍ അണിനിരത്താനാണ് കര്‍ഷകര്‍ ലക്ഷ്യമിടുന്നത്.

മഹാരാഷ്ട്രാ സര്‍ക്കാരിന്റെ പിന്തുണയോടെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുംബൈയിലും കര്‍ഷക സംഘടനകള്‍ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങുകയാണ്. നാളെ രാവിലെ മുംബൈയില്‍ നടക്കുന്ന പൊതുയോഗത്തില്‍ ശരദ് പവാര്‍, ആദിത്യ താക്കറെ അടക്കം ഭരണ കക്ഷി നേതാക്കള്‍ പങ്കെടുക്കും. ഉച്ചയ്ക്ക് ജാഥയായി രാജ് ഭവനിലേക്ക് നീങ്ങുന്ന കര്‍ഷകര്‍ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കും. റിപ്പബ്ലിക് ദിനത്തില്‍ മുംബൈയിലെ ആസാദ് മൈതാനത്ത് കര്‍ഷകര്‍ സംഘടിക്കുന്നതാണ്.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu

 

Comments are closed.